സംസ്ഥാനത്തെ സ്വർണവില എല്ലാ റെക്കോർഡുകളും ഭേദിച്ച് മുകളിലേക്ക് കുതിക്കുകയാണ്. 2025-ൽ മാത്രം 45 ശതമാനത്തിന് മുകളിലാണ് സ്വർണവിലയിലുണ്ടായ വർദ്ധനവ്. അതോടെ കല്യാണത്തിനും മറ്റ് ആഘോഷങ്ങൾക്കുമായി വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. നിലവിൽ ഒരുപവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 95,000 രൂപ കൊടുക്കേണ്ട അവസ്ഥയാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ ഉയർന്നാൽ സ്വർണം എന്നത് സാധാരണക്കാർക്ക് വെറും സ്വപ്നം മാത്രമായി അവസാനിക്കും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 10,875 രൂപയായി. ഒരു പവന് 880 രൂപ വർദ്ധിച്ച് 87,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,864 രൂപയും പവന് 94,912 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8898 രൂപയും പവന് 71,184 രൂപയുമാണ്.
കുതിപ്പിന് കാരണങ്ങൾ
സ്വർണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മുതൽ പ്രാദേശിക ആഘോഷങ്ങൾ വരെ സ്വർണവിലയിൽ സ്വാധീനം ചെലുത്തും. നിലവിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ തീരുമാനങ്ങളും സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണവില വർദ്ധനവിന് കരുത്ത് പകരുന്നത്. കൺവിക്ഷൻ ബയേഴ്സ്' ആണ് സ്വർണ വില വർധിക്കാൻ കാരണം എന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ച് ചൂണ്ടിക്കാട്ടുന്നത്. വിലയെ പരിഗണിക്കാതെ സ്ഥിരമായി സ്വർണം വാങ്ങുന്നവരാണ് ഇവർ. സെൻട്രൽ ബാങ്കുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, ഊഹക്കച്ചവടക്കാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു.

അതായത് സ്വർണവില എത്ര തന്നെ ഉയർന്നാലും കൺവിക്ഷൻ ബയേഴ്സ് അവരുടെ സ്വർണം വാങ്ങൽ തുടർന്ന് കൊണ്ടിരിക്കും. അതോടെ സ്വർണവില ഉയരും. അതായത് ആവശ്യക്കാർ ഏറെ ഉള്ളപ്പോൾ സാധനത്തിന്‍റെ വില വർദ്ധിക്കും എന്നത് പോലെ. ഈ വിഭാഗത്തിൽപ്പെട്ടവർ 100 ടൺ അറ്റ നിക്ഷേപം നടത്തുമ്പോൾ സ്വർണവിലയിൽ 1.7 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് കണക്ക്. ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയത്.
കുതിപ്പ് തുടരും
സ്വർണവില വരും ദിവസങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ പുതിയ സർവേ പ്രകാരം 95 ശതമാനം സെൻട്രൽ ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സ്വർണ ശേഖരം വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. അതായത് സ്വർണവില മുകളിലേക്ക് തന്നെ പോകുമെന്ന് സാരം. സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്‌സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം. 2026-ന്‍റെ മധ്യത്തോടെ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4000 ഡോളർ കടക്കും, ഇത് ഇന്ത്യയിൽ 10 ഗ്രാമിന് 118000-120000 രൂപ എന്ന രീതിയില്‍ പ്രതിഫലിക്കുമെന്നാണ് ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിന്‍റെ എവിപി മനീഷ് ശർമ്മ വിലയിരുത്തുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications