സംസ്ഥാനത്തെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 4,560 രൂപയാണ് ഒരുപവന് കൂടിയത്. അതോടെ വില വിണ്ടും 1.2 ലക്ഷത്തിന് അടുത്തെത്തി. വരും ദിവസങ്ങളിലും വില ഉയരുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാൻ കാത്തിരുന്നവർ.
ഇന്നത്തെ വില
പവന് 1,16,800 രൂപ എന്ന നിലവാരത്തിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 1,520 രൂപ പവന് കൂടി. അതോടെ 1,18,320 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഗ്രാമിന് 14,790 രൂപ. ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
വില ഉയരാൻ കാരണം
ആഗോള വിപണിയിൽ സ്വർണവില ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 5000 ഡോളറിന് താഴേക്ക് പോയ ആഗോള സ്വർണവില ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു കയറി. നിലവിൽ 5150 ഡോളറിന് മുകളിലാണ് വ്യാപാരം. അതോടൊപ്പം ഡോളർ സൂചിക ഇടിഞ്ഞതും സ്വർണത്തിന് നേട്ടമായി. 97.46 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 90.76 എന്ന നിരക്കിലാണ്.

സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി നീങ്ങുന്നുണ്ടെങ്കിലും വാക് പോര് ശക്തമാണ്. ഇരുവിഭാഗവും സൈനികമായി സജ്ജരാകുകയും ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ ആക്രമണം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില കൂടുന്നതും.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
9 കാരറ്റ് സ്വർണം വാങ്ങിയാലോ..?
ആഭരണം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് 22 കാരറ്റിന് പകരം 9 കാരറ്റ് സ്വർണം വാങ്ങാം. 9 കാരറ്റ് സ്വർണത്തിൽ 37.5% മാത്രമേ സ്വർണം അടങ്ങിയിട്ടുള്ളൂ. ബാക്കി 62.5% ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള മറ്റ് ലോഹങ്ങളുടെ മിശ്രിതമാണ് ഉൾക്കൊള്ളുന്നത്. ഈ കാരണത്താലാണ് 9 കാരറ്റ് ആഭരണങ്ങൾക്ക് താരതമ്യേന വില കുറയുന്നത്. സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത്തരം ആഭരണങ്ങൾ കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായിരിക്കും.
9 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 6100 രൂപയാണ് ഗ്രാം വില. പവന് 48,800 രൂപയ്ക്ക് തൊട്ടടുത്ത് വരും. അതായത് 22 ഗ്രാം സ്വർണത്തിന് 1.3 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്താണ് 50,000 രൂപയ്ക്ക് 1 പവൻ 9 ഗ്രാം സ്വർണം ലഭിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications