കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 240 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണം ലഭിക്കാന്‍ ഇന്ന് 37120 രൂപ നല്‍കണം. ഗ്രാമിന് 4640 രൂപയാണ് വില. ആഗോള വിപണയിലും ദേശീയ വിപണിയിലും ഇന്ന് കുറവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം തങ്കത്തിന് 50130 രൂപയാണ് പുതിയ വില. ഒരു ശതമാനത്തോളമാണ് കുറവുണ്ടായത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1900 ഡോളറാണ് ഇന്നത്തെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉയര്‍ച്ചയും താഴ്ചയും നേരിടുന്നുണ്ട്. കൊറോണ ഭീതി അകന്നിട്ടില്ലാത്തതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത വന്നതിന് പിന്നാലെ വെള്ളിയാഴ്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഈ നേട്ടം പ്രതിഫലിക്കുമെന്ന്് കരുതുന്നു. ജിഎസ്ടി യോഗത്തില്‍ വിപണിക്ക് അനുകൂലമായ ചില തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.
അതേസമയം, കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഏര്‍പ്പെടുത്തിയ ഉറവിടത്തില്‍ നിന്നുള്ള നികുതി (ടിസിഎസ്) ആണ് വ്യാപാരികള്‍ എടുത്തുപറയുന്ന വിഷയം. സ്വര്‍ണക്കട്ടിക്ക് 0.1 ശതമാനം ഉറവിട നികുതി നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.
10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളാണ് ഈ നികുതിയുടെ പരിധിയില്‍ വരിക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദിവസം 55 ഗ്രാം സ്വര്‍ണം വില്‍ക്കുന്ന വ്യാപാരികള്‍ പുതിയ നികുതി വ്യവസ്ഥയുടെ കീഴില്‍ വരും. ഇത് തങ്ങളുടെ പ്രവര്‍ത്തന മൂലധനം തടയുമെന്ന് വ്യാപാരികള്‍ പറയുന്നു. ആശങ്കകള്‍ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ജെംസ് ആന്റ് ജ്വല്ലറി കൗണ്‍സില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു.
More From GoodReturns

വാരാന്ത്യത്തിൽ സ്വർണവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവില സർവകാല റെക്കോർഡിൽ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ടതെന്ത്?

കൊച്ചിയിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? അറിയേണ്ടതെല്ലാം

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?



Click it and Unblock the Notifications