കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 380 രൂപ കുറഞ്ഞ് 28120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ന് സ്വർണ വില കുറയുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് ഒരു പവന് 28400 രൂപയ്ക്കാണ് വ്യാപാരം നടന്നിരുന്നത്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
നവംബറിലെ വില
നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില 28,800 രൂപയായിരുന്നു. നവംബർ 1, 2,3 തിയതികളിൽ ഈ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 28200 രൂപയായിരുന്നു. നവംബർ 12നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. എന്നാൽ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വില വർദ്ധനവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ സ്വർണ വില കുറയുന്നുണ്ടെങ്കിലും ഈ വർഷം ഇതുവരെ വില 20% ഉയർന്നിരുന്നു. ആഗോള സ്വർണ വില വർദ്ധനവ്, ഇറക്കുമതി തീരുവ വർദ്ധനവ്, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് ഇന്ത്യയിൽ വില ഉയരാൻ കാരണമായത്.
ഇറക്കുമതി കൂടി
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി നവംബറിൽ കുത്തനെ ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒക്ടോബറിനെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ.
ഹോൾമാർക്കിംഗ് നിർബന്ധം
2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങൾക്കും മറ്റ് വിലയേറിയ വസ്തുക്കൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കും. ഇക്കാര്യത്തിൽ വിജ്ഞാപനം അടുത്ത വർഷം ജനുവരി 15 ന് പുറപ്പെടുവിക്കുകയും ഒരു വർഷത്തിനുശേഷം തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്യും. നിയമം ലംഘിച്ചാൽ പിഴ നൽകേണ്ടി വരും. കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും സ്വർണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെയും കഴിഞ്ഞ വർഷം പാസാക്കിയ ബിഐഎസ് നിയമപ്രകാരം ഒരു വർഷം തടവിനും വ്യവസ്ഥയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
