കേരളത്തിൽ സ്വർണ വില പവന് 42000ൽ നിന്ന് 38000ൽ എത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 38000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

കഴിഞ്ഞ അഞ്ച് സെഷനുകളിൽ നഷ്ടം നേരിട്ടതിനെത്തുടർന്ന് ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. എം‌സി‌എക്‌സിൽ ഒക്‌ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 51,139 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.5 ശതമാനവും വെള്ളി 2 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് 7ന് സ്വർണ വില 56,200 രൂപ വരെ ഉയർന്നിരുന്നു. നിലവിൽ സ്വർണ്ണ വില 10 ഗ്രാമിന് 5,000 രൂപ വരെ വില കുറഞ്ഞു.

കാശിന് അത്യാവശ്യമുണ്ടോ? സ്വർണം വിൽക്കുന്നതാണോ പണയം വയ്ക്കുന്നതാണോ നല്ലത്?

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ സ്വർണ്ണ നിരക്കിൽ ഇന്ന് സ്ഥിരതയുണ്ട്. സ്‌പോട്ട് വില ഔൺസിന് 1,927.26 ഡോളറാണ്. ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകൾ, യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതി തുടങ്ങിയവയാണ് ആഗോള വിപണിയിൽ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളിയുടെ നിരക്ക് ഔൺസിന് 26.43 ഡോളറും പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 928.12 ഡോളറുമായി.

സ്വർണം വിൽക്കുമ്പോൾ കാശു പോകുന്നത് ഇങ്ങനെ, നികുതി നൽകേണ്ടത് എത്ര?

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപം

ഭാവിയിലെ വില സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ഇടിഎഫ് നിക്ഷേപത്തിൽ ഇടിവുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.3 ശതമാനം ഇടിഞ്ഞ് 1,248.87 ടണ്ണായി.

ഇന്ത്യയിൽ സ്വർണ വില ഈ മാസം കുറഞ്ഞത് 4000 രൂപ, വൻ കിഴിവുമായി വ്യാപാരികൾ

സ്വർണ വില കുറയുമോ?

സ്വർണ വില കുറയുമോ?

അംഗീകൃത വാക്സിൻ കണ്ടെത്തിയതിനുശേഷം സ്വർണ്ണ വില കുറയാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു. മഹാമാരിയെക്കുറിച്ചുള്ള അനിശ്ചിതത്വം സ്വർണ വിലയെ പിന്തുണച്ചതിനാൽ, വാക്സിൻ കണ്ടെത്തുന്നത് സ്വർണ്ണ വില കുറയാൻ കാരണമായേക്കാം. കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണ വില കുത്തനെ ഉയരുകയാണ്. ഒരു അസറ്റ് ക്ലാസിനും എന്നെന്നേക്കുമായി വില വർദ്ധനവ് ഉണ്ടാകില്ലെന്നതിനാൽ അംഗീകൃത വാക്സിൻ കണ്ടെത്തിയാലുടൻ സ്വർണ്ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

Gold Price In Kerala Went Down From Rs 42,000 to Rs 38,000 per Pavan; This month's lowest price today | കേരളത്തിൽ സ്വർണ വില പവന് 42000ൽ നിന്ന് 38000ൽ എത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Gold prices fall in Kerala today. Today's price is Rs 4750 per gram. Read in malayalam.
Story first published: Wednesday, August 26, 2020, 10:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X