തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് വില 30,080 രൂപയായി. ഗ്രാമിന് 4,385 രൂപയും. സമാനമായി വെള്ളി വിലയും ഇന്ന് കൂടി. വെള്ളി ഗ്രാമിന് 70.50 രൂപയാണ് ഇന്ന് നിരക്ക്. 8 ഗ്രാം വെള്ളിക്ക് നിരക്ക് 564 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം കുറിച്ചത്. അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടുന്നതും കുറയുന്നതും.

ആഭ്യന്തര വിപണിയിലും സ്വര്‍ണം നേരിയ വിലവര്‍ധനവ് കുറിച്ചത് കാണാം. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന് വില 46,947 രൂപയിലാണ് എത്തിനില്‍ക്കുന്നത്. തിങ്കളാഴ്ച്ച 700 രൂപയോളം സ്വര്‍ണത്തിന് വില കൂടിയിരുന്നു. വെള്ളിയുടെ കിലോ നിരക്കും 0.24 ശതമാനം വര്‍ധനവോടെ 70,598 രൂപയിലെത്തി. ദില്ലിയില്‍ 46,013 രൂപയാണ് 10 ഗ്രാം സ്വര്‍ണത്തിന് വില; 278 രൂപയുടെ വര്‍ധനവ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ദൃശ്യമാവുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ചൊവാഴ്ച്ച വന്നിരിക്കുന്നത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സ്വര്‍ണവിലയ്ക്ക് കരുത്തുപകരുന്നുണ്ട്. ഒപ്പം ഡോളര്‍ ദുര്‍ബലമായി തുടരുന്നതും മഞ്ഞലോഹത്തെ തുണയ്ക്കുന്നു. ഔണ്‍സിന് 1,812.06 ഡോളറാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ കമ്പോള നിലവാരം.
മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവരെ ഡോളറിന്റെ വീഴ്ച്ച തുണയ്ക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ മറ്റു വിലയേറിയ ലോഹങ്ങളും വിലയിടറി നില്‍ക്കുകയാണ്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.4 ശതമാനം കുറഞ്ഞ് 28.04 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സിന് 1,267.46 ഡോളര്‍ രേഖപ്പെടുത്തുന്നു; ഇടിവ് 0.4 ശതമാനം. ഇതേസമയം, പലേഡിയത്തിന് വില കൂടി. ഔണ്‍സിന് 2,401.52 ഡോളറാണ് ഇന്ന് പലേഡിയത്തിന് വില.
More From GoodReturns

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം



Click it and Unblock the Notifications