കേരളത്തില്‍ സ്വര്‍ണവില കൂടി — സ്വര്‍ണം പവനും ഗ്രാമിനും എത്രയെന്ന് അറിയാം

കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 37,440 രൂപ. 80 രൂപയുടെ വര്‍ധനവാണ് ശനിയാഴ്ച്ച സ്വര്‍ണവിലയിലുണ്ടായത്. വെള്ളിയാഴ്ച്ച 37,360 രൂപയായിരുന്നു പവന് വില. സമാനമായി സ്വര്‍ണം ഗ്രാമിനും വിലകൂടി. 4,680 രൂപയാണ് ഇന്ന് ഗ്രാമിന് വില. വെള്ളിയാഴ്ച്ച ഗ്രാമിന് 4,670 രൂപ വില രേഖപ്പെടുത്തി. വിലവര്‍ധനവ് 10 രൂപ. ഒക്ടോബറില്‍ പവന് 37,800 രൂപവരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ ശേഷം സ്വര്‍ണവില കുറഞ്ഞു.

എംസിഎക്സ് വിപണിയിൽ

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ, വെള്ളി വിലകള്‍ ഇന്ത്യയില്‍ കുറയാന്‍ ഇപ്പോള്‍ കാരണമാകുന്നത്. എംസിഎക്‌സ് (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) വിപണിയില്‍ സ്വര്‍ണം 10 ഗ്രാമിന് 50,653 രൂപയായി തുടരുന്നു; വെള്ളി കിലോയ്ക്ക് 61,512 രൂപയും. മുന്‍പ് ഓഗസ്റ്റില്‍ 56,200 രൂപയെന്ന റെക്കോര്‍ഡ് വില സ്വര്‍ണം (10 ഗ്രാമിന്) തൊട്ടിരുന്നു. സമാനമായി കിലോയ്ക്ക് 80,000 രൂപയോളം വെള്ളിയും വില രേഖപ്പെടുത്തുകയുണ്ടായി.

മറ്റു ലോഹങ്ങൾ

രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ സ്വര്‍ണത്തിന്റെ 'സ്‌പോട്' വില 0.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,906.39 ഡോളറില്‍ എത്തി. നിലവില്‍ 1 ശതമാനത്തോളമാണ് സ്വര്‍ണത്തിന്റെ സ്‌പോട് വില ഈ വാരം കുറഞ്ഞത്. മറ്റു ലോഹങ്ങളുടെ കാര്യമെടുത്താല്‍ 0.2 ശതമാനം ഇടര്‍ച്ചയോടെ വെള്ളി ഔണ്‍സിന് 24.26 ഡോളര്‍ രേഖപ്പെടുത്തി. പ്ലാറ്റിനം 0.2 ശതമാനം കുറഞ്ഞ് 866.05 ഡോളറിലും.

ചാഞ്ചാട്ടം

നേരത്തെ, 1.8 ലക്ഷം കോടി ഡോളറിന് മുകളില്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിപണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനത്തെ നിഷേധിച്ച് അമേരിക്കന്‍ സെനറ്റ് നേതാവ് മിച്ച് മക്‌കോണല്‍ രംഗത്തെത്തി. ഇതോടെ ആഗോള വിപണികളും ചാഞ്ചാടി.
വ്യക്തമായ ദിശാബോധമില്ലാതെ സ്വര്‍ണവില തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിന്നും പിന്തിരിഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ നിക്ഷേപകര്‍.

കൊവിഡ് വ്യാപനം

സ്വര്‍ണം അടിസ്ഥാനപ്പെടുത്തിയുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ശേഖരം 0.15 ശതമാനം കുറഞ്ഞ് 1,276.06 ടണ്ണെന്ന നില കുറിക്കാന്‍ കാരണവും ഈ പശ്ചാത്തലംത്തന്നെ. രണ്ടാം കൊവിഡ് വ്യാപനം തടയാന്‍ യൂറോപ്യന്‍ നഗരങ്ങള്‍ സ്വീകരിക്കുന്ന നടപടികളും സ്വര്‍ണ നിക്ഷേപകര്‍ മുഖവിലയ്ക്ക് എടുക്കുന്നുണ്ട്.

മറ്റു ഘടകങ്ങൾ

വീണ്ടുമൊരു ലോക്ക്ഡൗണുണ്ടായാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പരുങ്ങലിലാവുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. വ്യാഴാഴ്ച്ച പുറത്തുവന്ന കണക്കുപ്രകാരം അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ആഗോള വിപണിയിലെ ഈ സാഹചര്യങ്ങള്‍ സ്വര്‍ണവില താഴാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X