ഇന്ന് സംസ്ഥാനത്തെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുന്നു. ഇന്ന് പവന് 59,000 രൂപ രേഖപ്പെടുത്തി. ഈ ഉയർന്ന വില ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരെ സങ്കടത്തിലാഴ്ത്തിയ ദിവസമാണിത്. ഇതെങ്ങോട്ടാണ് ഈ സ്വർണ വില കുതിക്കുന്നത്? ഇനി ഈ സ്വർണം ആര് വാങ്ങും?. വിലക്കയറ്റം വന്നു കൊണ്ടിരുന്നാൽ ജനങ്ങൾ എന്തു ചെയ്യും. ഇങ്ങനെ പോയാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് കണ്ടേക്കാം... ഇന്നലത്തെ നേരിയ ഇടിവ് ഒരു താൽക്കാലികമായിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7375 രൂപയായി. ഇന്നലെ 7315 രൂപയായിരുന്നു. 60 രൂപ ഒറ്റയടിക്ക് വർദ്ധിച്ചു. ഒരു പവന് ഇന്നത്തെ വില 59,000 രൂപയായി. ഒറ്റ ദിവസം കൊണ്ട് 480 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. ഇങ്ങനെ വർദ്ധിച്ചാൽ ഒരു പവൻ സ്വർണത്തിന് 60,000 രൂപയാവാൻ അധിക ദിവസം പോലും വേണ്ട. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,750 രൂപ കൊടുക്കേണം.
സാധാരണക്കാർക്ക് സ്വർണം എന്നത് വെറും സ്വപ്നമാവുമോ? മഞ്ഞ ലോഹം എന്നത് ഒരു കേട്ടുകേൾവിയുള്ള ലോഹമായി മാറുമോ? ഈ വിലക്കയറ്റം ജനങ്ങളെ വല്ലാതെ ഉലക്കുന്നുണ്ട്. വിവാഹ ആവശ്യങ്ങൾക്കോ ഒന്നിനും ഒരു സ്വർണം വാങ്ങാൻ സാധിക്കാത്ത വിധത്തിലേക്ക് വില ഉയരുന്നു. ഈ കയറ്റം ഒരു ലക്ഷത്തിലേക്ക് എത്താനും അധിക കാലം വേണ്ട എന്നതാണ് ഒരു സത്യം.
കുത്തിപ്പിലേക്ക്....
ഇന്നത്തെ വില വമ്പൻ കുതിപ്പിലേക്കാണ്. 2024ൽ സ്വർണത്തിന്റെ ഉയർച്ച അപ്രതീക്ഷിതമായിരുന്നു. ഇന്ന് 59,000 രൂപയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ അധികം വൈകാതെ 60,000 ലേക്ക് എത്താൻ സാധിക്കും. ഇതൊരു വലിയ സൂചനയാണ്. സാധാരണക്കാരന് ഇനി സ്വർണം വാങ്ങാൻ കുറച്ച് ബുദ്ധിമുട്ടാവും. പ്രത്യേകിച്ചും വിവാഹ ആവശ്യങ്ങൾക്കാണ് ഏറ്റവും പ്രതിസന്ധി നേരിടാൻ പോവുന്നത്. 2024 ലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജനുവരിയിൽ 45,920 രൂപയായിട്ടാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ വില നോക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 59,000 രൂപ മാത്രം പോര. ഏകദേശം 63,865 രൂപയോളം കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. അതിനു കാരണമുണ്ട്, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോൾ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ സ്വർണവിലയേക്കാളും അധിക വില നൽകണം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഒരു ഗ്രാം സ്വർണാഭരണത്തിന് 7,982 രൂപയെങ്കിലും നൽകണം. ഈ പണിക്കൂലി ഓരോ ജ്വല്ലറികളിലും വ്യത്യസ്തമാണ്. അതിനാൽ ചെറിയ വില വ്യത്യാസം വന്നേക്കാം.
വില കൂടിയതിന് കാരണം...
ഇന്നലെ ഔൺസിന് 2,731 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നു വീണ്ടും 2,750 ഡോളർ മറികടന്നതാണ് കേരളത്തിന്റെ സ്വർണ വിലയെ കുതിച്ചുയരാൻ കാരണമായത്. യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും യു.എസിന്റെ പണപ്പെരുപ്പവും സ്വർണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ രാജ്യാന്തരവില വൈകാതെ 2,775 ഡോളർ മറികടക്കുമെന്നാണ് കണക്കുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവന് 60,000 രൂപക്കു മുകളിൽ വില ഉയരുവാൻ വലിയ കാല താമസമില്ല.
സ്വർണം നേരത്തെ ബുക്ക് ചെയ്യാം...
സ്വർണാഭരണം വാങ്ങാനുള്ള വഴി ഇതേയുള്ളൂ... വില കുറയുന്ന ദിവസങ്ങൾ നോക്കി വെച്ച് ആ ദിവസങ്ങളിൽ സ്വർണം ബുക്ക് ചെയ്യുക. 5 രൂപ കുറവ് വന്നാൽ പോലും അതൊരു വലിയ തുകയാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
