ഇത്തിരി പൊന്ന് വേണമെങ്കിൽ ഒത്തിരി പണം വേണം എന്ന അവസ്ഥിയിലേക്കാണ് സംസ്ഥാനത്തെ സ്വർണവിപണി പോകുന്നത്. പവന്‍റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. സെപ്തംബർ 9-ആം തീയ്യതിയാണ് പവന്‍റെ വില 80,000 എന്ന മാന്ത്രിക സഖ്യ കടക്കുന്നത്. 29-ആം തീയ്യതി ആകുമ്പോഴേക്കും വില 85,000 രൂപയ്ക്ക് മുകളിലെത്തി. അതായത് കഴിഞ്ഞ 20 ദിവസം കൊണ്ട് ഒരുപവൻ സ്വർണത്തിന് കൂടിയത് 4,400 രൂപയോളമാണ്. ഈ മാസം മാത്രം 7,700 രൂപ സ്വർണത്തിന് കൂടി.
രാജ്യം നവരാത്രിയുടെ ആഘോഷങ്ങളിലാണ്. അതിന് ശേഷം ദീപാവലി കൂടി വരാനിരിക്കുന്നു. ഉത്സവവേളകളിൽ സാധാരണമായി രാജ്യത്ത് സ്വർണത്തിന്‍റെ വില വർദ്ധിക്കുകയാണ് പതിവ്. അങ്ങനെ സംഭവിച്ചാൽ ഒക്ടോബർ മാസം അവസാനിക്കുന്നതിന് മുൻപ് പവന്‍റെ വില 90,000 രൂപ കടക്കുമെന്നാണ് വിലയിരുത്തുന്നത്. ഉത്സവ സീണണിനോടൊപ്പം മറ്റ് ആഗോള കാര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും.
ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 10,670 രൂപയായി. ഒരു പവന് 680 രൂപ വർദ്ധിച്ച് 85,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,06,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,640 രൂപയും പവന് 93,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8730 രൂപയും പവന് 69,840 രൂപയുമാണ്.

അഡ്വാൻസ് ബുക്കിങ് ബാങ്കുകൾ നിർത്തുന്നു..?
ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങിന്‍റെ ഗുണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും. അതുകൊണ്ടുതന്നെ ഭാവിയില്‍ സ്വർണത്തിനുണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്നും രക്ഷനേടാന്‍ സാധാരണക്കാർക്ക് ഈ ബുക്കിങ് സഹായിക്കുന്നു. എന്നാൽ സ്വർണവിലയിലെ അസാധാരണമായ വർധനവും അസ്ഥിരതയും കാരണം ബുക്കിംഗ് സമയത്ത് തന്നെ മുഴുവന്‍ തുകയും ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങിയിരിക്കുകയാണ് രാജ്യത്തെ പല ജ്വല്ലറി ഉടമകളും. ഇതോടെ 15-20% മുൻകൂർ തുക മാത്രം നൽകി ആഭരണങ്ങൾ സുരക്ഷിതമാക്കുന്ന പരമ്പരാഗത ടോക്കൺ സംവിധാനം ഇനി ഉണ്ടായേക്കില്ല.
സ്വർണത്തിന്‍റെ വില പ്രവചനാത്മകമായ പരിധികളിൽ കഴിഞ്ഞ കാലം വരെ ഒതുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സ്വർണവില എത്ര കൂടുമെന്നോ കുറയുമെന്നോ മുൻകൂട്ടി പ്രവചിക്കുക അത്ര എളുപ്പമല്ലെന്ന് അഹമ്മദാബാദിലെ ഒരു ജ്വല്ലറി വ്യാപാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ബുക്കിംഗും ഡെലിവറിയും തമ്മിലുള്ള കാലയളവിൽ വില 10%ലധികം ചാഞ്ചാടുന്നത് വ്യാപാരികളുടെ ബാലൻസ് ഷീറ്റുകളെ ബാധിക്കുന്നു എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
വില പിടിച്ചാൽ കിട്ടില്ല
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും കാരണം നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിൽ പണം നിക്ഷേപിക്കുന്നതിനാൽ സ്വർണ്ണം കുതിച്ചുയരുകയാണ്. കൂടാതെ, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും കറൻസികളുടെ ദുർബലതയും സ്വർണ്ണത്തിന്റെ ആവശ്യകത ഉയർത്തുന്നു. സ്വർണ്ണ വില ഔൺസിന് 6,600 യുഎസ് ഡോളറിലെത്തുമെന്നാണ് മാർക്കറ്റ് വിദഗ്ധനായ ക്രിസ് വുഡ് പ്രവചിക്കുന്നത്. ഇന്ത്യൻ രൂപ കണക്കിലെടുക്കുമ്പോൾ സ്വർണ്ണത്തിന്‍റെ വില 2 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications