മാറ്റമില്ലാതെ സ്വര്‍ണ വില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 35920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഗ്രാമിന് 4,490 രൂപയും. ഇന്നലെ പവന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 ര

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 35920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഗ്രാമിന് 4,490 രൂപയും. ഇന്നലെ പവന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.

 

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,812.55 ഡോളറിലാണ് വ്യാപാരം. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2% കുറഞ്ഞ് 1,809.79 ഡോളറിലെത്തി. സ്വര്‍ണം രാജ്യാന്തര വിപണിയില്‍ 1810 ഡോളറിനടുത്ത് ക്രമപ്പെടുന്നു. 1900 ഡോളറാണ് സ്വര്‍ണത്തിന്റെ സപ്പോര്‍ട്ട്.

Also Read: എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

ദേശീയ വിപണിയില്‍ സ്വര്‍ണ വില നേരിയ നിരക്കില്‍ ഉയര്‍ന്നതായി കാണാം. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 10 ഗ്രാമിന് 47,929 രൂപയാണ് നിരക്ക് (ഒക്ടോബര്‍ ഫ്യൂച്ചറുകള്‍). കഴിഞ്ഞ ദിവസം 47,916 രൂപയിലായിരുന്നു വിപണി അവസാനിച്ചത്.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ നിരക്ക് അറിയാം

Also Read: മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

കൊല്‍ക്കത്ത - 39.144 രൂപ
രാജസ്ഥാന്‍ - 39,168 രൂപ
ചെന്നൈ - 37,952 രൂപ
ബാംഗ്ലൂര്‍ - 37,872 രൂപ
പുതുച്ചേരി - 38,567 രൂപ
ഹൈദരാബാദ് - 38,032 രൂപ
ലക്ഷ്വദ്വീപ് - 38,567 രൂപ
ഡെല്‍ഹി - 39,760 രൂപ

Also Read: സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപ കുറഞ്ഞിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വിലയുണ്ടായിരുന്നത്. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു അന്നത്തെ വില. ജൂലൈ 20, 16 തീയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ജൂലൈ ഒന്നാം തീയതിയാണ് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

Read More: 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈയില്‍ പവന് 800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ജൂണ്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മെയ് 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപ വരെ വില എത്തിയിരുന്നു. പിന്നീട് 36,960 രൂപയായി വില ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.

Read More: പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 68 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 544 രൂപയാണ് വില.ഒരു കിലോഗ്രാം വെള്ളിക്ക് 68,000 രൂപയാണ് വില . ഇന്നലെ കിലോഗ്രാമിന് 72,700 രൂപയായിരുന്നു വില.

ദേശീയ വിപണിയില്‍ സില്‍വര്‍ സെപ്തംബര്‍ ഫ്യൂച്ചറുകളും ഉയര്‍ന്നു. 1 കിലോ ഗ്രാമിന് 86 രൂപ ഉയര്‍ന്ന് 68,000 രൂപയിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 1 കിലോയ്ക്ക് 67,914 രൂപയ്ക്കായിരുന്നു എംസിഎക്‌സില്‍ വില്‍പ്പന അവസാനിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X