ലോകമെമ്പാടുമുള്ള കറൻസികൾക്ക് ഏറ്റവും പ്രിയങ്കരമായ ബദലുകളിൽ ഒന്നാണ് സ്വർണം. ഇക്വിറ്റികൾ, ക്രൂഡ് ഓയിൽ, ബോണ്ടുകൾ, എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന സ്ഥിരതയുള്ള വിലയാണ് സ്വർണത്തെ വ്യാപാരികളുടെ പ്രിയ വസ്തുവാക്കി മാറ്റിയത്. 2019 സ്വർണ നിക്ഷേപത്തിന് എങ്ങനെയുണ്ടായിരുന്നുവെന്നും 2020ൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടോയെന്നും പരിശോധിക്കാം.
സ്വർണത്തിന്റെ പ്രത്യേകത
ഇക്വിറ്റികൾ, റിയൽ എസ്റ്റേറ്റ് ആസ്തികൾ, മറ്റ് മൂലധന വിപണി സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സാധ്യമായ എല്ലാ രൂപത്തിലുള്ള സ്വർണ്ണവും വളരെ വേഗത്തിൽ പണമായി മാറ്റാൻ കഴിയുമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, സ്വർണം എപ്പോൾ വേണമെങ്കിലും ആഭരണങ്ങളാക്കിയും മാറ്റാം. 2019 ൽ സ്വർണത്തിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് 22.15 ശതമാനം വരെ നേട്ടമുണ്ടായി.
സ്വർണ വില
എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച സ്വർണ വില ദേശീയ തലസ്ഥാനത്ത് 10 ഗ്രാമിന് 191 രൂപ ഉയർന്ന് 39,239 രൂപയായി. ക്രിസ്മസ്, ന്യൂ ഇയർ ദിനങ്ങളോട് അനുബന്ധിച്ചുള്ള വില വർദ്ധനവാണിത്. ദീർഘകാലത്തേക്ക് സ്വർണ്ണ വില ഇത്തരത്തിൽ ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ക്രിസ്മസിന് മുന്നോടിയായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 28600 രൂപ എത്തിയിരുന്നു.
ഇന്ത്യയിൽ ഈ വർഷം
ഇന്ത്യയിൽ ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. 10 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു. വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
2020ൽ സ്വർണ വില കൂടുമോ?
2020ൽ സ്വർണ വില നിലവിലുള്ളതിനേക്കാൾ കൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി. വ്യാപാര അനിശ്ചിതത്വത്തിന്റെയും ആഗോള വളർച്ചയെക്കുറിച്ചുള്ള ആശങ്കകളുടെയും ഫലമായി നിലവിലെ നിലവാരത്തിൽ നിന്ന് സ്വർണ്ണവില വീണ്ടും ഉയരാണ് സാധ്യത.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications