A Oneindia Venture

സ്വർണം ഈ ആഴ്ച തന്നെ വാങ്ങണം, വില കുറയാൻ സാധ്യതയുണ്ട്, കാരണങ്ങൾ നിരവധി

സ്വർണവില ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കുതിച്ച് പായുകയാണ്. ഈ മാസം ഇതുവരെ 1560 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. ഒക്ടോബർ ഒന്നാം തീയ്യതി 87,000 രൂപയായിരുന്നു പവന്‍റെ വില. എന്നാൽ ഇന്ന് അത് 88,560 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും മറ്റ് ചാർജ്ജുകളും നൽകി ഒരുപവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ വേണ്ടിവരും.

സ്വർണവില കുതിച്ച് പാഞ്ഞതോടെ സ്വർണം ഇപ്പോൾ വാങ്ങേണ്ടതുണ്ടോ എന്നാണ് ആഭരണപ്രേമികൾ ആലോചിക്കുന്നത്. രാജ്യത്തെ സ്വർണവിൽപ്പന അതുകൊണ്ടുതന്നെ കുറഞ്ഞിട്ടുണ്ട്. നവരാത്രി-ദസറ സീസണിൽ സ്വർണ്ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 25 ശതമാനം ഇടിഞ്ഞ് 18 ടണ്ണായെന്നാണ് ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് 24 ടൺ സ്വർണാഭരണങ്ങളാണ് വിറ്റഴിഞ്ഞത്. 10 ഗ്രാമിന് 1.16 ലക്ഷം എന്ന നിരക്കിലാണ് നിലവില്‍ വില്‍പ്പന നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം ഇതേസമയം പത്ത് പവന്റെ നിരക്ക് 78000 രൂപയായിരുന്നു. അതായത് ഒരു വർഷം കൊണ്ട് വിലയില്‍ ഉണ്ടായിരിക്കുന്നത് 48 ശതമാനത്തിന്റെ വർധനവ്.

ഈ ആഴ്ച നിർണ്ണായകം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക കാര്യങ്ങളെല്ലാം സ്വർണവിലയിൽ സ്വാധീനം ചെയുത്തും. അതുകൊണ്ടുതന്നെ പവന്‍റെ വില നാളെ കുറയുമോ കൂടുമോ എന്ന് പ്രവചിക്കുക സാധ്യമല്ല. എന്നിരുന്നാണ് ഈ വാരം സ്വർണവില താഴേക്ക് വീഴാനാണ് സാധ്യത എന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യു എസ് ഗവണ്‍മെന്റ് ഫണ്ടിംഗ് ബില്‍, തൊഴില്‍ വിപണി ഡാറ്റ, ഫെഡറല്‍ റിസര്‍വ് വ്യാഖ്യാനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കും. അതോടൊപ്പം വ്യാഴാഴ്ചത്തെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗ് മിനിറ്റ്സിന്റെ പ്രകാശനവും ബുള്ളിയന്‍ വിപണി വികാരത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പൊന്ന് പൊള്ളുന്നു, വില കുറയാൻ സാധ്യത ഉണ്ടോ..?

ചുരുക്കത്തിൽ ഈ ആഴ്ച സ്വർണം ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരാൻ തന്നെയാണ് സാധ്യത. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അൽപ്പം കാത്തിരിക്കുന്നതായിരിക്കും നല്ലത്. ഈ ആഴ്ചയിൽ സ്വർണവില കുറയുന്ന സമയം നോക്കി ആഭരണം വാങ്ങാം. നിക്ഷേപകരും സ്വർണവില കുറയുന്ന വേളയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതായിരിക്കും നല്ലത്.

ലാഭം നേടാൻ ചില പൊടികൈകൾ

ഉയർന്ന സ്വർണവിലയിൽ നിന്നും രക്ഷ നേടാൻ ചില സൂത്രങ്ങ8 പ്രയോഗിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് കുറഞ്ഞ പണിക്കൂലി വാഗ്ധാനം ചെയ്യുന്ന ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങുക, ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയവ. സ്വർണവില കൂടുമ്പോൾ പണിക്കൂലിയും കൂടും. കാരണം ആഭരണവിലയുടെ നിശ്ചിത ശതമാനമാണ് പണിക്കൂലി. അതുകൊണ്ടുതന്നെ വില ഉയർന്നതോടെ പല ജ്വല്ലറികളും പണിക്കൂലിയിൽ വലിയ ഓഫർ നൽകുന്നുണ്ട്. ആ ഓഫറുകൾ താരതമ്യം ചെയ്ത് കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ നൽകുന്ന ജ്വല്ലറി തിരഞ്ഞെടുക്കുന്നതും പണം ലാഭിക്കാനുള്ള വഴിയാണ്.

വില ഇനിയും ഉയരുമെന്ന് ഭയക്കുന്നവർക്ക് നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്‍റെ പ്രത്യേകത.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X