രാജ്യത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് ഇത്. സെപ്തംബർ 16-ആം തീയ്യതി കേരളത്തിലെ പവന്‍റെ വില 82,080 രൂപയിലെത്തി. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ പവന്‍റെ വില 1 ലക്ഷം രൂപയിലേക്കെത്തും. ഡിസംബർ ഡെലിവറിയുടെ യുഎസ് ഗോൾഡ് ഫ്യൂച്ചറുകളും 0.3 ശതമാനം ഉയർന്ന് 3,730.50 ഡോളറിലെത്തി. എന്നാൽ ചിലപ്പോൾ സ്വർണവില താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് ചില മാർക്കറ്റ് വിദഗ്ധർ പറയുന്നത്. എന്തായാലും നമുക്ക് വിശദമായി പരിശോധിക്കാം.
വില കൂടും, എന്നാൽ കുറയും
81,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 0,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. 2026 ല്‍ ആഗോള സ്വര്‍ണ വില 4000 ഡോളറില്‍ എത്തും എന്നാണ് ഭൂരിഭാഗം പേരുടേയും പ്രവചനം. എന്നാല്‍ അതിന് മുന്‍പ് സ്വര്‍ണ നിരക്ക് ആരോഗ്യകരമായ ഒരു തിരുത്തല്‍ കാണുമെന്ന് ബുള്ളിയന്‍ വിദഗ്ധര്‍ പ്രവചിക്കുന്നു. സെൻട്രൽ ബാങ്കുകളിൽ നിന്നും ഇടിഎഫുകളിൽ നിന്നുമുള്ള ഡിമാന്‍റ് വർദ്ധിക്കുന്നത് കൊണ്ടുതന്നെ വരും ദിവസങ്ങിൽ സ്വർണവില മുകളിലേക്ക് തന്നെ ഉയരുമെന്നാണ് മുംബൈ ആസ്ഥാനമായുള്ള റിഫൈനർ ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി പറയുന്നത്. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം വില വീണ്ടും താഴേക്ക് വീഴും. സ്വർണ്ണം നിലവിൽ "ഓവർബോട്ട് ടെറിട്ടറി"ലായതിനാൽ വിലകൾ 5-6 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് വലിയിരുത്തൽ. അതിനുശേഷം വീണ്ടും വില മുകളിലേക്ക് പോകും. 2026 ൽ 4,200 ഡോളർ കവിയുകയും ചെയ്യും.
2024 ൽ 27 ശതമാനം വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. 2025-ൽ ഇതുവരെ സ്വർണം 40 ശതമാനം നേട്ടമുണ്ടാക്കി. അടുത്തിടെ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്ത പല വ്യവസായ പങ്കാളികളും വിശ്വസിക്കുന്നത് സ്വർണ്ണ വിലയിലെ ബുൾ റൺ 2026 വരെയും തുടരുമെന്നാണ്. യുഎസ് പലിശ നിരക്കുകളിലെ പ്രതീക്ഷിക്കുന്ന കുറവ്, ശക്തമായ നിക്ഷേപ ആവശ്യകത, നിലവിലുള്ള ഭൂരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവയാണ് ഇതിന് പ്രധാന കാരണം.

5000 ഡോളർ എത്തും
സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം. പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ ആണ് നേരത്തെ പ്രവചിച്ച വിലയിലേക്ക് സ്വര്‍ണം എത്തിയത്. അതിനാല്‍ ഇനി എന്ത് സംഭവിക്കും എന്ന് പറയാന്‍ ശരിക്കും ബുദ്ധിമുട്ടാണ് എന്ന് എബിസി റിഫൈനറിയിലെ ആഗോള സ്ഥാപന വിപണികളുടെ തലവന്‍ നിക്കോളാസ് ഫ്രാപ്പെല്‍ പറഞ്ഞു.
വില കുറയും
അടുത്തിടെ സിറ്റി ബാങ്ക് സ്വര്‍ണവില കുത്തനെ ഇടിയുമെന്ന് പ്രവചിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില 2500-3000 ഡോളറിന് ഇടയിലേക്ക് വീഴുമെന്നാണ് സിറ്റി ബാങ്ക് പ്രവചിച്ചത്. അടുത്ത വര്‍ഷം രണ്ടാംപകുതിയോടെയാണ് ഇത് സാധ്യമാകുക എന്നും അവര്‍ കരുതുന്നു. എന്തായാലും നിലവിലെ സ്വർണവിലയുടെ കുതിപ്പ് ആഭരണപ്രേമികളുടെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്‍റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്‍റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍



Click it and Unblock the Notifications