കേരളത്തിൽ സ്വർണ വില വീണ്ടും പവന് 38000 രൂപയ്ക്ക് മുകളിലെത്തി. പവന് 120 രൂപ വർദ്ധിച്ച് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4760 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 38160 രൂപയാണ്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
ഇന്ത്യൻ വിപണി
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ത്യൻ വിപണിയിൽ ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 51,571രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് കിലോയ്ക്ക് 68,405 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.7 ശതമാനവും വെള്ളി 0.8 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് 7 ന് സ്വർണ വില റെക്കോർഡ് ഉയർന്ന വിലയായ 56,200 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, യുഎസിന്റെ തൊഴിൽ ഡാറ്റയും വർദ്ധിച്ചുവരുന്ന കേസുകളും സ്വർണ്ണത്തിന്റെ സുരക്ഷിതമായ നിക്ഷേപം വർദ്ധിപ്പിച്ചതിനാൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം 0.4 ശതമാനം ഉയർന്ന് 1,951.13 ഡോളറിലെത്തി. ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചു. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 26.97 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 936 ഡോളറിലെത്തി.
ഇടിഎഫ് നിക്ഷേപം
ഇടിഎഫ് നിക്ഷേപകർ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഇടിഎഫ് കൈവശമുള്ള സ്വർണ്ണം മാറ്റമില്ലാതെ 1247.569 ടൺ ആയി നിലനിർത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
