കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവന് 200 രൂപ വർദ്ധിച്ച് 37960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4745 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണം, വെള്ളി വിലകൾ ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.07 ശതമാനം ഉയർന്ന് 50,635 രൂപയിലെത്തി. വെള്ളി നിരക്ക് 0.2 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,615 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.76 ശതമാനം അഥവാ 380 രൂപ ഉയർന്നിരുന്നു. വെള്ളി വില 0.28 ശതമാനം ഉയർന്നു.
വിൽപ്പന ഉയരും
ഇന്ത്യയിൽ, ധൻതേരസ്, ദീപാവലി ദിനത്തിൽ വിൽപ്പനയിൽ വർധനയുണ്ടാകുമെന്നാണ് വിശകലന വിദഗ്ധരുടെ പ്രതീക്ഷ. ഓഗസ്റ്റിൽ സ്വർണ വില റെക്കോർഡ് നിരക്കായ 56,000 രൂപയിൽ എത്തിയിരുന്നു. ജ്വല്ലറി വിപണി ക്രമേണ വീണ്ടെടുക്കലിലാണെന്നും ഉപഭോക്തൃ വികാരം പോസിറ്റീവായി മാറുകയാണെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ അനന്ത പദ്മനബൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ധൻതേരസ്
ഈ വർഷം, ധൻതേരസ് രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഇന്നലെ ധൻതേരസ് ആരംഭിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യത്തുടനീളം പരമാവധി സ്വർണ വിൽപ്പന പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ആഗോള വിപണി
സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,876.92 ഡോളർ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഈ ആഴ്ചയിൽ ഇത് 3.8 ശതമാനം ഇടിഞ്ഞു. കൊവിഡ് വാക്സിൻ ട്രയൽ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനുശേഷം ഓഹരി വിപണിയിലെ മുന്നേറ്റത്തിന് പുറമേ ശക്തമായ യുഎസ് ഡോളറും ഈ ആഴ്ച സ്വർണ്ണ വിലയെ ബാധിച്ചു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഇന്ന് ഔൺസിന് 0.1 ശതമാനം ഉയർന്ന് 24.26 ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
