സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 560 രൂപ വർദ്ധിച്ച് 37280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 36720 രൂപയായിരുന്നു കേരളത്തിലെ സ്വർണ വില. എന്നാൽ ഇന്ന് വില കുത്തനെ ഉയർന്നു. ഡിസംബറിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ വില ഇന്ന് ഉയർന്നു. വെള്ളി വിലയിൽ ഇടിവ്. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 50,064 രൂപയിലെത്തി. വെള്ളി 0.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 65,370 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1.5% അഥവാ 750 രൂപ ഉയർന്നപ്പോൾ വെള്ളി വില കിലോഗ്രാമിന് 2.5% അഥവാ 1,600 ഉയർന്നിരുന്നു.
അന്താരാഷ്ട്ര വിപണി
കഴിഞ്ഞ സെഷനിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണികളിൽ സ്വർണ്ണ നിരക്കിൽ ഇന്ന് കാര്യമായ മാറ്റമില്ല. കഴിഞ്ഞ സെഷനിൽ 1.7 ശതമാനം കുതിച്ചുയർന്നതിനുശേഷം സ്‌പോട്ട് സ്വർണ വില ഔൺസിന് 1,863.30 ഡോളർ എന്ന നിലയിൽ ചെറിയ മാറ്റം രേഖപ്പെടുത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 24.51 ഡോളറിലും പല്ലേഡിയം വില 2,330.71 ഡോളറിലും എത്തി.
സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- ദുർബലമായ യുഎസ് ഡോളർ
- വർദ്ധിച്ചു വരുന്ന വൈറസ് കേസുകൾ
- വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ
- പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സമ്മിശ്ര സാമ്പത്തിക ഡാറ്റ
- അധിക ഉത്തേജക നടപടികളുടെ പ്രതീക്ഷകൾ
- ബ്രെക്‌സിറ്റ് അനിശ്ചിതത്വം
- കൊവിഡ് -19 വാക്സിൻ പ്രതീക്ഷകൾ
വാക്സിൻ പുരോഗതിയും സ്വർണ വിലയും
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ്ണ വിലയിൽ സമ്മർദ്ദം ചെലുത്തിയ ഏറ്റവും വലിയ ഘടകം വാക്സിൻ രംഗത്തെ പുരോഗതിയാണെന്ന് നിരീക്ഷകർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.18 ശതമാനം ഇടിഞ്ഞ് 1,179.78 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
