കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് ആഭരണ വിപണിയിലും വില ഉയരാൻ കാരണം.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1,500 ഡോളർ കടന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയും യുഎസും ഉടൻ വ്യാപാര കരാർ ഒപ്പിട്ടാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്. യുഎസും ചൈനയും തങ്ങളുടെ പ്രാരംഭ വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
വിപണിയിൽ മാന്ദ്യം
പുതുവത്സരത്തിന് ശേഷം മാത്രമേ വിപണികൾ സജീവമാകുകയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ വിപണി നിലിവില്‍ ദുർബലമാണ്. അടുത്ത ദിവസങ്ങളില്‍ പുതുവത്സര വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വില ഉയർന്നതോടെയാണ് ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞത്.
ഈ വർഷത്തെ വില
ഇന്ത്യയിൽ, ഈ വർഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. ആഗോള നിരക്കിന്റെ വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണം. ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications