സംസ്ഥാനത്ത് സ്വർണ വില വീണ്ടും പവന് 29000 തൊട്ടു. സെപ്റ്റംബറിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഗ്രാമിന് 3625 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വില കുത്തനെ ഉയരുകയാണ്. പവന് 28000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒരു മാസത്തിനുള്ളിൽ തന്നെ പവന് 1000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റെക്കോർഡ് വില
ഇന്ത്യയിൽ ഈ വർഷം സെപ്റ്റംബറിലാണ് സ്വർണത്തിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. 10 ഗ്രാമിന് 40,000 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. എന്നാൽ വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ഒരു പവന് 29120 രൂപയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.
എംസിഎക്‌സ് വില
എംസിഎക്‌സിൽ, ഫെബ്രുവരി സ്വർണ ഫ്യൂച്ചർ വില തുടർച്ചയായ നാലാം ദിവസവും കുത്തനെ ഉയർന്നു. 10 ഗ്രാമിന് 39,087 രൂപയായാണ് നിരക്ക് ഉയർന്നിരിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ 10 ഗ്രാമിന് 1,100 രൂപ വില ഉയർന്നു. വെള്ളി വിലയും കുത്തനെ ഉയർന്നു. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചർ വില 0.12 ശതമാനം ഉയർന്ന് കിലോയ്ക്ക് 46,879 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ, ഡോളറിന്റെ ഇടിവ് മൂലം സ്വർണ വില കുത്തനെ ഉയർന്നു. ഏറ്റവും വലിയ പ്രതിവാര വില വർദ്ധനവാണ് വിപണി ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിലെ സ്വർണ്ണ ഫ്യൂച്ചർ വില 0.2 ശതമാനം ഉയർന്ന് ന്യൂയോർക്കിലെ കോമെക്‌സിൽ ഔൺസിന് 1,518.10 ഡോളറിലെത്തി.
സ്വർണ വില വർദ്ധനവ്
ആഗോള വിപണിയിൽ സ്വർണം ഈ വർഷം 18% നേട്ടം കൈവരിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം, ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളിലെ ധനനയം തുടങ്ങിയവയാണ് സ്വർണ്ണ വില ഉയരാൻ കാരണം. ഇന്ത്യയിൽ സ്വർണനിരക്ക് ഈ വർഷം ഏകദേശം 24% ഉയർന്നു. യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി തീരുവയുമാണ് വില ഉയരാൻ കാരണം. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications