ആഭരണപ്രേമികളുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് സംസ്ഥാനത്തെ സ്വർണവില വീണ്ടും പുതിയ ഉയരങ്ങൾ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബർ 17-ആം തീയ്യതി രേഖപ്പെടുത്തിയ പവന് 97,360 രൂപ എന്ന റെക്കോർഡ് വിലയിൽ നിന്നും പൊന്ന് താഴേക്ക് ഇറങ്ങിയിരുന്നു. ഒരുവേള പവന്‍റെ വില 88,360 രൂപയിലേക്ക് വരെ എത്തി. അതോടെ സ്വർണാഭരണം വാങ്ങാനിരുന്നവർ എല്ലാവരും ഹാപ്പി. എന്നാൽ ആ സന്തോഷത്തിന് ആയുസ് ചെറിയ ദിവസം മാത്രമായിരുന്നു. പതിയ പതിയ ഉയരാൻ തുടങ്ങിയ സ്വർണവില ഇന്ന് 93,720 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ 8 ദിവസം കൊണ്ട് മാത്രം ഒരുപവന് കൂടിയത് 4,640 രൂപയാണ്. വരും ദിവസങ്ങളിലും വില കൂടിയാൽ ആഭരണപ്രേമികളുടെ ഹൃദയം തകരുമെന്ന കാര്യം ഉറപ്പാണ്.
വില കുതിക്കാൻ കാരണം
2025-ൽ ഇതുവരെ ഏകദേശം 45 ശതമാനത്തിന് മുകളിൽ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. വർദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവില വർദ്ധിക്കുന്നത്. ആഗോള വിപണിയിൽ വില വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രാദേശിക വിപണിയിലും വില ഉയരും.അതുപോലെ തിരിച്ചും. സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡുണ്ട്. ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമായി. കൂടാതെ മൈക്രോചിപ്പ് പോലുള്ള സാങ്കേതിക വിദ്യ രംഗത്തും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിച്ച് വരുന്നു. ഇതെല്ലാം സ്വർണവിലയെ മുകളിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്.
1 ലക്ഷം കടക്കുമോ..?
പവന്‍റെ വില 2026-ൽ ഒരുലക്ഷം രൂപയ്ക്ക് മുകളിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2026 ഓടെ ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 5,000 ഡോളർ രൂപയിലെത്തിയേക്കാണെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ പ്രവചിക്കുന്നത്.
ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ ഒരു ഔൺസ് (31 ഗ്രാം) സ്വർണ്ണത്തിന് 4,43,250 രൂപ വരെ എത്താം. അതായത് 1 ഗ്രാമിന്‍റെ വില 14,298 രൂപ. ജിഎസ്ടിയും ഇറക്കുമതി തീരുവയും കൂട്ടുമ്പോൾ ഗ്രാമിന്‍റെ വില 15,558 രൂപ.

വില കുതിക്കുമെന്ന് റോബർട്ട് കിയോസാക്കി
സ്വർണവില വരും വർഷങ്ങളിൽ കത്തിക്കയറുമെന്നാണ് നിക്ഷേപകനും 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി പറയുന്നത്. ഓഹരി വിപണിയിൽ തകർച്ച അടുത്തുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുകൊണ്ടുതന്നെ വിലയേറിയ ലോഹങ്ങൾ ശേഖരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
"സ്വർണ്ണത്തിന്റെ എന്റെ ലക്ഷ്യ വില $27,000 ആണ് (ഔൺസിന് 23,95,188.90 രൂപ അല്ലെങ്കിൽ 10 ഗ്രാമിന് 8,44,860 രൂപ). ഈ വില എനിക്ക് സുഹൃത്ത് ജിം റിക്കാർഡ്സിൽ നിന്നാണ് ലഭിച്ചത്....," കിയോസാക്കി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 210 രൂപ വർദ്ധിച്ച് 11,715 രൂപയായി. ഒരു പവന് 1,680 രൂപ വർദ്ധിച്ച് 93,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 229 രൂപ വർദ്ധിച്ച് 12,780 രൂപയും, പവന് 1,832 രൂപ വർദ്ധിച്ച് 1,02,240 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 172 രൂപ വർദ്ധിച്ച് 9,585 രൂപയും, പവന് 1,376 രൂപ വർദ്ധിച്ച് 76,680 രൂപയുമായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications