കൊറോണ വൈറസ് വാക്സിൻ പ്രതീക്ഷകളെ തുടർന്നുള്ള സാമ്പത്തിക തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വർണ്ണത്തെപ്പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില ഇടിയാൻ കാരണമായി. ഇന്ന് സ്വർണ്ണ വില ആഗോള വിപണിയിൽ കുത്തനെ ഇടിഞ്ഞു. സ്‌പോട്ട് സ്വർണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി. ഈ മാസത്തിൽ, സ്വർണം ഏകദേശം 6% ഇടിവാണ് ആഗോള വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്.
ഏറ്റവും വലിയ പ്രതിമാസ ഇടിവ്
2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് ഈ മാസം ആഗോള വിപണി സാക്ഷ്യം വഹിച്ചത്. വെള്ളി വില ഇന്ന് ഔൺസിന് 3.2 ശതമാനം ഇടിഞ്ഞ് 21.96 ഡോളറിലെത്തി. പ്ലാറ്റിനം വില 0.9 ശതമാനം ഇടിഞ്ഞ് 954.64 ഡോളറിലും പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 2,416.22 ഡോളറിലും എത്തി.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4470 രൂപയാണ് ഇന്നത്തെ വില. അഞ്ച് മാസത്തിന് ശേഷമാണ് സ്വർണ വില ഇത്രയും കുറയുന്നത്. ജൂൺ മാസത്തിലാണ് സ്വർണ വില ഇതിലും കുറഞ്ഞ നിരക്കിൽ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങൾക്ക് ശേഷമാണ്.
ഇന്നലത്തെ സ്വർണ വില
ഇന്നലെ പവന് വില 36,000 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നിരുന്നത്. ഈ മാസത്തെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയർന്നത്. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപയിൽ തൊട്ടു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പവന് 3120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എംഎസ്എക്സിൽ ഇന്ന് അവധി
ഇന്ത്യയിൽ, പൊതു അവധി ദിവസമായതിനാൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5 വരെ എംസിഎക്സ് പ്രവർത്തിക്കില്ല. എന്നാൽ വൈകുന്നേരം 5 മണിക്ക് വ്യാപാരം ആരംഭിക്കും. കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞിരുന്നു.
വില ഇടിവ്
എംസിഎക്സ് സ്വർണം ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച 10 ഗ്രാമിന് 0.85% ഇടിഞ്ഞ് 48106 രൂപ വരെ കുറഞ്ഞിരുന്നു. വെള്ളി ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 1.3% ഇടിവ് രേഖപ്പെടുത്തി 59100 രൂപയായി കുറഞ്ഞു. ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപ വരെ ഉയർന്ന ഇന്ത്യയിലെ സ്വർണ വിലയിൽ 8,000 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
