സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയായ പവന് 28,640 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 3580 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില രണ്ട്, മൂന്ന് തീയതികളിൽ രേഖപ്പെടുത്തിയ പവന് 28320 രൂപയാണ്. ഈ മാസം വില വീണ്ടും ഉയരുമോ എന്നാണ് വ്യാപാരികൾ കാത്തിരിക്കുന്നത്.
സ്വർണ ഫ്യൂച്ചർ വില
ഇന്ത്യൻ വിപണിയായ എംസിഎക്സിൽ ഇന്ന് വില കുറഞ്ഞു. ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 0.01 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 38,323 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ എംസിഎക്സ് സ്വർണ വില ഒരു ശതമാനം ഉയർന്നിരുന്നു. വെള്ളി വില ഇന്നും ഉയർന്നു. എംസിഎക്സിൽ സിൽവർ ഫ്യൂച്ചർ വില കിലോയ്ക്ക് 0.17 ശതമാനം ഉയർന്ന് 45,372 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്നലെ സ്വർണ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ചൈനയുമായുള്ള ഇടക്കാല വ്യാപാര ഇടപാട് പ്രതീക്ഷകളെ തകർക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങൾ പുറത്തു വന്നതോടെയാണ് സ്വർണ വില കൂടിയത്. സ്പോട്ട് സ്വർണ വില ഇന്ന് ഔൺസിന് 1,476.55 ഡോളറിലെത്തി.
വില കൂടാൻ കാരണം
2020 നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ചൈനയുമായുള്ള വ്യാപാര കരാറിന് കാത്തിരിക്കേണ്ടിവരുമെന്നാണ് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിലാണ് പരമ്പരാഗതമായി സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നത്. ഈ വർഷം ഇതുവരെ ആഗോള വിപണികളിൽ സ്വർണ വില 14 ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യയിൽ സ്വർണ വിലയിൽ അടുത്തിടെയുണ്ടായ ഇടിവ് ജ്വല്ലറികളെ സ്റ്റോക്ക് നിറയ്ക്കാൻ പ്രേരിപ്പിച്ചു. നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒക്ടോബറിനെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications