കഴിഞ്ഞ അഞ്ച് ദിവസമായി താഴേക്ക് വീണ സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. അതോടെ ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂടി. ഇനി വരും ദിവസങ്ങളിലും വില ഉയരുമോ എന്നതാണ് ആശങ്ക. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം മാത്രമാണ് സ്വർണവില ഉയർന്നത്. ബാക്കി ദിവസങ്ങളിലെല്ലാം വില താഴേക്കായിരുന്നു. വരും ദിവസങ്ങളിൽ യുദ്ധത്തിന്‍റെ അന്തരീക്ഷത്തെ ആശ്രയിച്ചായിരിക്കും സ്വർണവിലയിലെ ചാഞ്ചാട്ടം.
ഇന്നത്തെ സ്വർണവില
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 90 രൂപയുടെ ഇടിവാണ് ഇന്ന് വൈകുന്നേരം ഉണ്ടായത്. പവന്റെ വിലയിൽ 720 രൂപയുടെ കുറവുണ്ടായി. 1,18,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഗ്രാമിന്റെ വില 90 രൂപ കുറഞ്ഞ് 14,770 രൂപയായി. എന്നാൽ ഇന്ന് വില മുകളിലേക്കാണ്. പവന് 1,840 രൂപയാണ് കൂടിയത്. 1,20,000 രൂപയാണ് പുതിയ വില. ഗ്രാമിന് 15,000 രൂപ.
ഒരുപവൻ വാങ്ങാൻ
ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വില ഉയരാൻ കാരണം
ആഗോള വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔൺസിന് 5171 ഡോളർ എന്ന നിലവാരത്തിലാണ് ആഗോള സ്വർണവിപണി വെള്ളിയാഴ്ച അവസാനിച്ചത്. വില റെക്കോർഡ് നിലവാരത്തിലെത്തിയപ്പോൾ വ്യാപാരികൾ ലാഭമെടുപ്പ് തുടരുന്നതാണ് കഴിഞ്ഞ ദിവസങ്ങഴിൽ വിലയിടിവിന് വഴിവെച്ചത്. ശക്തമായ യു.എസ്. ഡോളറും സ്വർണവിലയെ സ്വാധീനിച്ചു. അതേസമയം പവന്‍റെ വില ഒരുലക്ഷത്തിന് താഴേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വലിയൊരു തിരുത്തലുണ്ടായാലും കുത്തനെയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ദീർഘകാലയളവിൽ സ്വർണത്തിന് വില കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജെഫറീസിലെ ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജി ക്രിസ് വുഡ് പങ്കുവെയ്ക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
