സ്വര്‍ണ്ണത്തിന്റെ തിളക്കം നാള്‍ക്ക് നാള് വര്‍ദ്ധിക്കുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഒരു ഗ്രാം 24 കാരറ്റിന് വില 16473 രൂപയും ഒരു ഗ്രാം 22 കാരറ്റിന് 15100 രൂപയും ഒരു ഗ്രാം 18 കാരറ്റിന് 12355 രൂപയുമാണ്. യഥാക്രമം 316 രൂപയുടേയും 290 രൂപയുടേയും 237 രൂപയുടേയും വര്‍ദ്ധനവ്.

വെള്ളിവിലയും ആനുപാതികമായി ഉയര്‍ന്നു. കിലോഗ്രാമിന് 10,000 രൂപ കൂടി 295000 നിരക്കിലാണ് വെള്ളിയുള്ളത്. ഗ്രാമിന് 295 രൂപ.
യുഎസ്-ഇറാന് സംഘര്‍ഷമുള്‍പ്പടെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് വിലവര്‍ദ്ധനവിന് കാരണം. നിക്ഷേപകര്‍ ഓഹരി, ക്രിപ്റ്റോകറന്‍സി എന്നിവ ഉപേക്ഷിച്ച് റിസ്ക്ക് കുറവുള്ള അമൂല്യലോഹങ്ങളില് അഭയം തേടുന്നു. യുഎസ് പലിശനിരക്ക് കുറവിന്റെ സൂചനകളും വിലയില്‍ പ്രതിഫലിച്ചു.
ഭാവി സൂചനകള്‍
സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരക്കുകൂട്ടേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. യുഎസ് സാമ്പത്തിക ഡാറ്റയും ചില രാഷ്ട്രീയ തീരുമാനങ്ങളും വരും ദിവസങ്ങളില്‍ വിലയെ സ്വാധീനിച്ചേയ്ക്കും. യുഎസ് -ഇറാന് സംഘര്‍ഷങ്ങളില്‍ അയവ് വരുന്ന പക്ഷം വില കുറയാന്‍ സാധ്യതയുണ്ട്.
വിവാഹത്തിനും മറ്റും സ്വര്‍ണ്ണം വാങ്ങുന്നവര്‍ ആഗോളതലത്തിലുള്ള വാര്‍ത്തകളെ അമിതമായി ആശ്രയിക്കേണ്ടതില്ല. വില കുറയുന്നതിനായി അനന്തമായി കാത്തിരിക്കുന്നതിന് പകരം ചെലവ് ശരാശരിയാക്കാന്‍ ശ്രമിക്കണം. വിലയിലെ കുതിച്ചുചാട്ടം ഒഴിവാക്കാന്‍ ക്രമേണ വാങ്ങുന്നതാണ് ബുദ്ധി.
പണിക്കൂലി താരതമ്യം ചെയ്ത് വിശ്വസനീയ ആഭരണ വ്യാപാരിയെ തെരഞ്ഞെടുക്കേണ്ടതും ബജറ്റിനുള്ളില്‍ വാങ്ങല്‍ തീര്‍പ്പാക്കേണ്ടതും പ്രധാനമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
