ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത ആഘോഷങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഹിന്ദു ആചാര പ്രകാരം ഈ ദിവസം സ്വർണം വാങ്ങിയാൽ നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നാണ് വിശ്വാസം. അതിനാൽ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ ഈ ദിവസം അവധിയായിരിക്കും. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാവും. ഇത്തവണ ഏപ്രിൽ 30 നാണ് അക്ഷയ തൃതീയ ആഘോഷം. നിങ്ങളും വാങ്ങുന്നുണ്ടോ?
നിലവിലെ സാഹചര്യത്തിൽ ഇത്തവണ സ്വർണം വാങ്ങുന്നത് എങ്ങനെയാണ്? ഇന്ന് സ്വർണം പവന് 70,000 കടന്നു. സാധാരണക്കാർക്ക് ഇത്രയും വിലയിൽ അക്ഷയ തൃതീയയിൽ സ്വർണം വാങ്ങുന്നത് അത്ര എളുപ്പമല്ല. പൊതുവേ ഈ ദിവസം എല്ലാവർക്കും സ്വർണം വാങ്ങാൻ സാധിക്കാറില്ല. സാധാരണ ദിവസത്തേക്കാൾ ഏറ്റവും ഡിമാൻഡ് ഉയരുന്ന ദിവസമാണ് അക്ഷയ തൃതീയ.
താരിഫ് യുദ്ധം ശക്തിയാർജ്ജിക്കുന്നതോടെ വില ഇനിയും മുന്നോട്ട് കുതിക്കാൻ സാധ്യതയുണ്ട്. പവൻ വില 75,000 രൂപ വരെ എത്തിയേക്കാം. നിലവിൽ യുഎസ് ചൈനക്കെതിരെ അമിതമായി താരിഫ് ചുമത്തിയിട്ടുണ്ട്. ഇന്നത്തെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണ്. രാജ്യാന്തര വിലയിലും ഇന്ന് വമ്പൻ കുതിപ്പാണ്.
അക്ഷയ തൃതീയ 2025: സ്വർണം എപ്പോൾ വാങ്ങാം..?
ഈ വർഷത്തെ അക്ഷയ തൃതീയ 2025 ഏപ്രിൽ 30 നാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി 2025 ഏപ്രിൽ 29 ന് വൈകുന്നേരം 5:31 ന് ആരംഭിച്ച് 2025 ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2:12 ന് അവസാനിക്കും. ഈ സമയത്താണ് സ്വർണം വാങ്ങേണ്ടത്. അതായത് ഏപ്രിൽ 30ന് സ്വർണം വാങ്ങാനുള്ള ശുഭകരമായ സമയം രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 2:12 വരെയാണ്. പൂജ മുഹൂർത്തം അതേ ദിവസം രാവിലെ 6:00 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്.

അക്ഷയ തൃതീയയിൽ സ്വർണം വാങ്ങുന്നത് ശുഭകരമാണോ?
സ്വർണം ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണെന്ന് വിശ്വസിക്കുന്നു. കാരണം പുരാണം അനുസരിച്ച്, പാലാഴി മഥനത്തിൽ ലഭിച്ച നിധികളിൽ ഒന്ന് സ്വർണമായിരുന്നു. അത് ഭഗവാൻ മഹാവിഷ്ണുവിന് അലങ്കരിക്കപ്പെട്ടു. അതിനാൽ, സ്വർണത്തെ സമ്പത്തിന്റെയും ശക്തിയുടെയും പ്രതീകമായി കാണുന്നു. അക്ഷയ തൃതീയ, ധന്തേരസ് തുടങ്ങിയ ശുഭദിനങ്ങളിൽ സ്വർണം വാങ്ങുക എന്ന പാരമ്പര്യം ഈ കാരണത്താലാണ് സംഭവിച്ചത്. ഈ ദിവസം സ്വർണമോ സ്വർണാഭരണങ്ങളോ വീട്ടിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്മി ദേവിയുടെ ഐശ്വര്യവും അനുഗ്രഹവും ലഭിക്കുന്നതിന് വഴിയൊരുക്കും.
ഈ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണോ?
ഈ അക്ഷയ തൃതീയയിൽ സ്വർണം വാങ്ങിക്കുന്നത് നിർബന്ധമില്ല. സ്വർണം എപ്പോൾ വാങ്ങിയാലും നിലവിലെ സാഹചര്യത്തിൽ അതൊരു വലിയ ആസ്തിയാണ്. ഓരോ ദിവസവും സ്വർണ വില കുതിച്ചുയരുകയാണ്. ഇപ്പോൾ വാങ്ങിയാൽ അത് ഏറ്റവും മികച്ച നിക്ഷേപമായിരിക്കും. എന്നാൽ എല്ലാവർക്കും ഈ വിലക്കയറ്റത്തിൽ സ്വർണം വാങ്ങുന്നത് വാങ്ങില്ല. പക്ഷേ സ്വർണത്തിൽ നിക്ഷേപിക്കാൻ സാധിക്കും. അതിനാൽ ഇപ്പോൾ സ്വർണ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം.
സ്വർണം പോലെ വെള്ളി ആഭരണങ്ങൾ വാങ്ങുന്നതും അക്ഷയ തൃതീയ ദിനത്തിൽ സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വെള്ളി പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍, മറ്റ് വെള്ളി സാധനങ്ങള്‍ എന്നിവ വാങ്ങുന്നതും നിങ്ങളുടെ ഭാഗ്യം ഇരട്ടിപ്പിക്കും. മാത്രമല്ല കാര്‍ അല്ലെങ്കില്‍ ബൈക്ക് പോലുള്ള വാഹനങ്ങള്‍ വാങ്ങുന്നതും നിങ്ങൾക്ക് ഭാഗ്യവും സമ്പത്തും നൽകും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications