സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ സ്വർണ വിൽപ്പന നടക്കുന്നത്. പവന് 28,120 രൂപയും ഗ്രാമിന് 3,515 രൂപയുമാണ് ഇന്നത്തെ വില. ഡിസംബർ ഏഴ് മുതലാണ് സ്വർണ വില പവന് 28,120 രൂപയായി കുറഞ്ഞത്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
എംസിഎക്സിൽ തുടർച്ചയായ നാല് ദിവസമായി സ്വർണ വില കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എംസിഎക്‌സിലെ ഫെബ്രുവരിയിലെ സ്വർണ്ണ ഫ്യൂച്ചർ വില ഇന്ന് 0.30 ശതമാനം ഇടിഞ്ഞ് 37,597 രൂപയിലെത്തി. സ്വർണത്തിന് മാത്രമല്ല, വെള്ളി നിരക്കുകളും കുറഞ്ഞു. എംസിഎക്സിൽ സിൽവർ ഫ്യൂച്ചേഴ്സ് വില 0.20 ശതമാനം ഇടിഞ്ഞ് 43,465 രൂപയിലെത്തി. സ്വർണ വിലയിൽ തുടർച്ചയായ ഇടിവ് തുടരുന്നതിനാൽ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 40,000 രൂപയിൽ നിന്ന് 2,400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ല
ഇന്ത്യയിൽ സ്വർണ വിലയിൽ തുടർച്ചയായ ഇടിവുണ്ടായിട്ടും സ്വർണ്ണത്തിന് ആവശ്യക്കാരില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണ വിവാഹ സീസണുകളിൽ നടക്കുന്ന സ്വർണ വിൽപ്പനയേക്കാൾ കുറവായിരുന്നു ഇത്തവണത്തെ വിൽപ്പന.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ വില ഇന്ന് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,460.40 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണത്തിന് ഒരു ശതമാനം ഇടിവ് നേരിട്ടിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവായിരുന്നു ഇത്. വെള്ളി വില ഇന്ന് 0.1 ശതമാനം ഉയർന്ന് ഔൺസിന് 16.58 ഡോളറിലെത്തി.
വില ഇടിയാൻ കാരണം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ ബദൽ നിക്ഷേപമായിട്ടാണ് സ്വർണം പലപ്പോഴും കാണപ്പെടുന്നത്. എന്നാൽ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലല്ലെന്ന് യുഎസിന്റെ ശക്തമായ തൊഴിൽ കണക്കുകൾ വ്യക്തമാക്കിയതിനെത്തുടർന്നാണ് വെള്ളിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞത്. ബുധനാഴ്ച അവസാനിക്കുന്ന ഫെഡറൽ റിസർവിന്റെ പോളിസി മീറ്റിംഗിലാണ് സ്വർണ്ണ വ്യാപാരികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഈ വർഷം മൂന്നുതവണ പലിശനിരക്ക് കുറച്ചതിനാൽ ഇത്തവണ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
