സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇത്തവണ ആഭരണ പ്രേമികൾക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,315 രൂപയായി. 45 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസമായി 7360 രൂപയിലായിരുന്നു സ്വർണ വില മാർക്ക് ചെയ്തത്. ഇന്നത്തെ വിലക്കുറവ് വലിയ ആശ്വാസമേകുന്നു. 58,880 രൂപയുണ്ടായിരുന്ന ഒരു പവന്റെ വില ഇന്ന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.
ഇതിനു മുന്നേ വില കുറഞ്ഞത് ഒക്ടോബർ 24നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞിരുന്നു. അതിനു ശേഷം ഇന്ന് ഒക്ടോബർ 28 തിങ്കളാഴ്ചയാണ് വില കുറവുണ്ടാവുന്നത്. ഫലത്തിൽ കാര്യമായ കുറവ് കാണാനില്ല. സ്വർണ വിലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. കൂടിയും കുറഞ്ഞും സ്വർണവില സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
സ്വർണം അതിന്റെ കുറവ് വില രേഖപ്പെടുത്തുമ്പോൾ ജനങ്ങളെ വല്ലാതെ മോഹിപ്പിക്കും, എന്നാൽ അതേ സ്വർണം തൊട്ടടുത്ത ദിവസം വില കുത്തനെ ഉയരും. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു രണ്ട് വർഷം മുന്നേ ഉണ്ടായിരുന്നു വിലയിലേക്ക് ഒരിക്കലും ഇനി സ്വർണ വില കുറയില്ല.

ഇന്നത്തെ വില
ഇന്ന് ഒരു പവന് 58520 രൂപയായി. ഒരു ഗ്രാമിന് ഗ്രാമിന് 7,315 രൂപയുണ്ട്. ഈ വിലക്കുറവിൽ 10 പവന് 450 രൂപ കുറഞ്ഞ് 73,150 രൂപയായി. ഇന്നലെ വരെ 73600 രൂപയായിരുന്നു. ഇന്നലെ വരെയുണ്ടായിരുന്ന സംസ്ഥാനത്തെ സ്വർണ വില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന വിലയായിരുന്നു എന്നതിൽ സംശയമില്ല.
വില ഇനിയും വർദ്ധിച്ചാൽ സാധാരണക്കാർ എങ്ങനെ മുന്നോട്ട് ജീവിക്കും. സ്വർണാഭരണങ്ങൾ വാങ്ങാനുള്ള മോഹം പൂവണിയാതെ നടക്കാത്ത സ്വപ്നമായി മാറുമോ? ഈ രീതിയിൽ സ്വർണ വിലയിൽ വർദ്ധവ് ഉണ്ടായാൽ സ്വർണം വാങ്ങുന്ന ഉപഭോക്താക്കളായ സാധാരണക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കും. സ്വർണം ഒരു മികച്ച ആസ്തിയാണ്. പക്ഷേ ഈ കൊടും വിലക്കയറ്റത്തിൽ അത് വാങ്ങി സൂക്ഷിക്കുന്നതും ദുഷ്കരമാണ്.
വില കുറയാൻ കാരണം...
ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണത്തിന് തൽക്കാലം അന്ത്യം സംഭവിച്ചതോടെയാണ് സ്വർണവിലയുടെ ചിറകുകൾക്ക് ഭാരം കുറഞ്ഞ് താഴെ വീണത്. ഇത് മാത്രമല്ല സ്വർണ വില കുറയാൻ കാരണം. യു.എസിൽ തൊഴിലില്ലായ്മ, പണപ്പെരുപ്പക്കണക്കുകൾ എന്നിവ ഈയാഴ്ച പുറത്തുവരാനിരിക്കുമ്പോഴാണ് ഡോളറിന്റെ മൂല്യവും യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) മികച്ച നിരക്കിലേക്ക് ഉയർന്നത്. അതിനാൽ തന്നെ സ്വാഭാവികമായും സ്വർണ വില കുത്തനെ വീഴാൻ കാരണമായി.
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
സ്വർണാഭരണം വാങ്ങുമ്പോൾ ഈ സ്വർണത്തിന്റെ വില മാത്രം പോര. അതിനൊപ്പം അധിക ചാർജുകളായ പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ ചേർത്താണ് സ്വർണാഭരണത്തിന്റെ വിലയിടുന്നത്. ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 63,344 രൂപയാവും. അതായത് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, മിനിമം 5% പണിക്കൂലി (ഏകദേശ കണക്ക് പ്രകാരമാണ്) എന്നിവ ചേരുമ്പോൾ ഇത്രയും രൂപയാവും. ഇതേ കണക്കിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 7,918 രൂപ വേണം.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications