കേരളത്തിലെ സ്വർണവിലയിൽ മാറ്റമില്ല. മൂന്ന ദിവസമായി കുറഞ്ഞ വിലയിലാണ് സ്വർണ വിപണി നിൽക്കുന്നത്. ഇത് ശരിക്കും ആശ്വാസകരമായ വാർത്തയാണ്. നവംബർ 2 നാണ് ഗ്രാമിന് 7370 രൂപയായി വില കുറഞ്ഞത്. ഇന്നും സ്വർണ വില അതേ കണക്കിൽ നിൽക്കുന്നു. ഒക്ടോബർ അവസാനത്തെ മൂന്ന് ദിവസം കേരളത്തിന്റെ ചരിത്രത്തിലെ അപ്രതീക്ഷിതമായ വിലക്കയറ്റമായിരുന്നു കാണേണ്ടി വന്നത്. എന്നാൽ നവംബർ 1 മുതൽ വില ഇടിഞ്ഞു എന്നത് ആശ്വാസകരമായ വാർത്തയാണ്.
ഇന്നത്തെ വില
ഇന്നും ആശ്വസിക്കാം. ഗ്രാമിന് ഇന്നും 7,370 രൂപയും പവന് 58,960 രൂപയുമാണ് വില. നവംബർ 2 മുതൽ ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31ന് പവന് 59,640 രൂപ എന്ന സർവ്വകാല റെക്കോർഡായിരുന്നു. എന്നാൽ ഇപ്പോൾ സ്വർണ വില മൂക്ക് കുത്തി വീണപ്പോൾ സാധാരണക്കാർക്ക് ഏറെ ആശ്വസിക്കാം. കഴിഞ്ഞ മൂന്ന ദിവസത്തിനടിയിൽ സ്വർണം ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,700 രൂപ വേണം.
ഒക്ടോബറിലെ വിലക്കയറ്റം....
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. പിനവ്നീട് വില കൂടുകയും കുറയുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഒക്ടോബർ 29 ന് ആദ്യമായി സ്വർണ വില 59000 കടമ്മു. ഇത് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. അതിനു ശേഷം ഒക്ടോബർ 30, 31 ദിവസങ്ങളിലും തുടർച്ചയായി വില കൂത്തനെ ഉയർന്നു.

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
സ്വർണ വിലയിൽ മാറ്റമില്ലാത്തിനാൽ കഴിഞ്ഞ മൂ്നന ദിവസമായി ഇതേ വിലക്ക് തന്നെ ആഭരണവും വാങ്ങാം. അതായത് ഇന്ന് കേരളത്തിലെ ഒരിു ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം വാങ്ങാൻ ഈ ദിവസത്തെ കണക്ക് പ്രകാരം 63,820 രൂപ വേണം. ഒക്ടോബറിലെ അവസാന ദിവസത്തെ കണക്ക് പ്രകാരം ഇത് കുറവ് വിലയാണ്. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ഉൾപ്പെടുന്നതിനാലാണ് സാധാരണ സ്വർണ വിലയേക്കാൾ ആഭരണത്തിന് വില കൂടുതൽ രേഖപ്പെടുത്തുന്നത്.
വില കുറഞ്ഞു
ഇത്തവണ സ്വർണ വില മാറ്റമില്ലാതെ തുടരുന്നതിനു നിരവധി കാരണങ്ങളുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന വിവിധ ഗോൾഡ് അസോസിയേഷനുകളാണ് നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ഇതു പ്രകാരം ഇവർക്ക് സ്വർണത്തിന്റെ വില കൂട്ടാനും കുറക്കാനും സാധിക്കും. എന്നാൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണവില ഇപ്പോൾ ഇടിയാൻ കാരണമാവുന്നത്. രാജ്യാന്തര വിലയിൽ സ്വർണം താഴേക്ക് വീണതും ഇന്ത്യയിലെ വില ബാധിച്ചു.
വേഗം ബുക്ക് ചെയ്തോളൂം...
ഇതാണ് ബെസ്റ്റ് ടൈം. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് നല്ല സമയം. നീണ്ട നാളുകൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണ വില. ഒക്ടോബർ മാസത്തെ സ്വർണ വില വമ്പൻ ട്വിസ്റ്റുകളോടെയായിരുന്നു. എന്നാൽ നവംബർ മുതൽ വില ഇടിയുകയും മൂന്ന് ദിവസമായി കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ ബുക്ക് ചെയ്താൽ ഇതേ വിലക്ക് തന്നെ ആഭരണം വാങ്ങാം. മറ്റൊരു ദിവസം വില കൂടാനുള്ള സാധ്യതയും ഉണ്ടായേക്കാം.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications