സംസ്ഥാനത്തെ ഇന്നത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 10 രൂപ വർദ്ധിച്ചു. കഴിഞ്ഞ 5 ദിവസമായി സ്വർണവിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നവംബർ 1 മുതൽ ആശ്വാസകരമായ വിലക്കുറവുണ്ടായിരുന്നു. ഇന്നത്തെ വർദ്ധനവ് നേരിയ തോതിൽ രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളിൽ വിലക്കയറ്റം വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ സ്വർണം ഗ്രാമിന് 7355 രൂപയായിരുന്നു.
ഇന്നത്തെ വില
സ്വർണം ഗ്രാമിന് ഇന്നത്തെ വില 7,365 രൂപയായി. പവന് 80 രൂപ കൂടി 58,920 രൂപയായി. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,650 രൂപ വേണം. നവംബർ 1 മുതൽ 5 വരെ കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. എന്നാൽ ഇന്നലെ യു.എസ് തിരഞ്ഞെടുപ്പായതിനാൽ സ്വർണ വിലയേയും അത് സാരമായി ബാധിച്ചുവെന്ന് അനുമാനിക്കാം.
സ്വർണ വിലയിൽ നേരിയ ഉയർച്ച വന്നെങ്കിലും ആഭരണപ്രേമികൾ സ്വർണാഭരണങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നു. ഇതിലും വിലക്കയറ്റം നേരിട്ടാൽ വലിയ പ്രതിസന്ധി വന്നേക്കാം. ഒക്ടോബറിൽ സ്വർണം തൊടാൻ പോലും സാധിക്കാത്തവിധം വിലക്കയറ്റം നേരിട്ടു. ഇതേ അളവിൽ നവംബറിലും വില ഉയർന്നാൽ സാധാരണക്കാരന് വലിയ പ്രതിസന്ധി ഉണ്ടാവും.
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ വില പ്രകാരം കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 63,776 രൂപ വില കൊടുക്കണം. 3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നീ ഘടകങ്ങൾ ഉള്ളതിനാലാണ് സ്വർണത്തേക്കാൾ വില സ്വർണാഭാരണം വാങ്ങുമ്പോൾ വരുന്നത്. എന്നാൽ ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാൽ സ്വർണാഭരണ വിലയിലും നേരിയ വ്യത്യാസം വന്നേക്കാം.

നവംബർ 1,2,3,4,5 ദിവസങ്ങളിലായി 800 രൂപയോളം പവന് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 80 രൂപ വർദ്ധിച്ചപ്പോൾ അടുത്ത ദിവസങ്ങളിലും ഇതേ വർദ്ധനവ് രേഖപ്പെടുത്തുവാൻ സാധ്യതയുണ്ട്. അതിനു നിരവധി കാരണങ്ങളുണ്ട്.
പിന്നെയും വില വർദ്ധിച്ചു...
ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞു, 84.23 ആയതാണ് സ്വർണ വില നേരിയ തോതിൽ കൂടാൻ കാരണം. രൂപ ദുർബലമായാൽ ഇറക്കുമതിച്ചെലവ് കൂടും. രാജ്യാന്തര വില കൂടിയും കുറഞ്ഞും കൊണ്ടിരിക്കുന്നു. അത് സ്വർണ വിലയെയും ബാധിക്കുന്നു. യു.എസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ജയിച്ചാൽ രാജ്യാന്തര വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്നും വിദഗ്ദർ പറയുന്നു. അത് സ്വർണ വിലയുടെ അധിക വർദ്ധനവിനും കാരണമായേക്കാം.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വലിയ തുകയ്ക്ക് ഇറക്കുമതിച്ചുങ്കം ചുമത്താനും ട്രംപ് മടിക്കില്ലെന്ന് വിദഗ്ദർ വിശദീകരിക്കുന്നു.
ഇപ്പോൾ ബുക്ക് ചെയ്യാം...
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാം. ഇന്നലെ വരെ വിലക്കുറവ് രേഖപ്പെടുത്തിയപ്പോൾ ഇന്ന് നേരിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. യു.എസ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും ചിലപ്പോൾ വിലക്കയറ്റം ഉണ്ടായേക്കാം. അതിനാൽ സ്വർണാഭരണങ്ങൾക്ക് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications