ഓരോ ദിവസവും മാറി മറിയുകയാണ് സംസ്ഥാനത്തെ സ്വർണവില. 28-ആം തീയ്യതി 88,600 രൂപയിലേക്ക് വീണ പവന്‍റെ വില എന്നാൽ വീണ്ടും 90,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു. ഇന്ന് രാവിലെ ഗ്രാമിന് 110 രൂപ ഉയർന്ന് 11,245 രൂപ എന്ന നിലയിലും പവന് 880 രൂപ ഉയർന്ന് 89,960 രൂപ എന്ന നിലയിലുമായിരുന്നു സ്വർണവ്യാപാരം നടന്നത്. എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം കരുത്ത് കാട്ടിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇന്നത്തെ വില
രാവിലത്തെ വിലയിൽ നിന്നും 55 രൂപയാണ് ഗ്രാമിന് കൂടിയത്. അതോടെ ഗ്രാമിന്‍റെ വില 11,300 രൂപയിലേക്കെത്തി. 440 രൂപ പവന് വർദ്ധിച്ചു. 90,400 രൂപയാണ് പവന്‍റെ പുതുക്കിയ വില. അതോടെ ഇന്ന് രാവിലേയും ഉച്ചയ്ക്കുമായി ഗ്രാമിന് കൂടിയത് 165 രൂപയും പവന് കൂടിയത് 1,320 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9290 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7230 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില 157 രൂപയായി. രാവിലെ 155 രൂപയായിരുന്നു വെള്ളിയുടെ വില

ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,500 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,300 രൂപയും കരുതേണ്ടി വരും.
വില വർദ്ധനവിന്‍റെ കാരണം
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ പലിശ നിരക്ക് കുറച്ചതോടെയാണ് സ്വർണ വിലയിൽ അപ്രതീക്ഷിതന മാറ്റങ്ങൾ സംഭവിക്കുന്നത്. ഇന്നലെ അപ്രതീക്ഷിതമായി വില ഇടിഞ്ഞപ്പോൾ ഇന്ന് വീണ്ടും ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
റെക്കോർഡ് വില
ഈ മാസം 17-ആം തീയ്യതി രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വർണത്തിന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഒക്ടോബർ മാസം അവസാനത്തോടെ പവന്‍റെ വില ഒരുലക്ഷം കടക്കുമെന്നായിരുന്നു പൊതുവിൽ വിലയിരുത്തിയത്. എന്നാൽ അതുണ്ടായില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പവൻ വില മുകളിലേക്ക് തന്നെ പോകുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications