മൂന്ന് ദിവസത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്തെ സ്വർണ വില ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് 560 രൂപയോളം കുറഞ്ഞ് ഇന്ന് 59,080 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി സ്വർണവില ബഹിരാകാശത്തേക്ക് പോയ റോക്കറ്റ് പോലെ കുത്തനെ ഉയർന്നു. ഇത് കേരള ചരിത്രത്തിലെ റെക്കോർഡ് വിലക്കയറ്റമായിരുന്നു. ഈ ദീപാവലിക്ക് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്കെല്ലാം കനത്ത അടിയായിരുന്നു ഇത്.
ഇന്നത്തെ വില
ആശ്വസിക്കാം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,385 രൂപയായി. ഇന്നലെ 7455 രൂപയായിരുന്നു. ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 59,080 രൂപയായി. കഴിഞ്ഞ മൂന്ന ദിവസം കൊണ്ട് 1120 രൂപയാണ് ഒറ്റയടിക്ക് സ്വർണം പവന് വർദ്ധിച്ചത്. ഇത് ശരിക്കും വലിയൊരു വർദ്ധനവായിരുന്നു. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,850 രൂപ വേണം.
ഇന്ന് ആശ്വസിക്കാം....
പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒക്ടോബർ മാസത്തിലെ കണക്ക് പ്രകാരം 3240 രൂപയാണ് മൊത്തം വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്ന് നവംബർ 1ന് വിലകുറഞ്ഞ വാർത്ത ആശ്വാസകരമാണ്. വിവാഹ ആവശ്യങ്ങൾക്കാണ് ഏറ്റവും അധികം സ്വർണം വാങ്ങുന്നവരുള്ളത്. ഈ മൂന്ന് ദിവസത്തെ വിലക്കയറ്റം നിരവധി സാധാരണക്കാർക്കാണ് തിരിച്ചടിയുണ്ടാക്കിയാത്. വിവാഹ ആവശ്യങ്ങൾക്ക് പോലും സ്വർണാഭരണം വാങ്ങാൻ സാധിക്കാത്ത വിധം വിലക്കയറ്റം ഉണ്ടായി.

ദീപാവലി ആഘോഷത്തിനിടെയാണ് ഈ വർദ്ധനവുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ആഘോഷത്തിനിടെ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരുണ്ട്. അതിലൂടെ ഐശ്വര്യവും സമൃദ്ധിയും നേടാം എന്നാണ് വിശ്വാസം. പക്ഷേ വിലക്കയറ്റം കാരണം സ്വർണം വാങ്ങുന്നത് പ്രയാസമേറിയ കാര്യമായി മാറി.
ദീപാവലിക്ക് മുന്നേയുള്ള ധൻതേരസ് ദിനത്തിൽ ഇന്ത്യയിൽ സ്വർണ വിൽപനയിൽ മുൻ വർഷത്തെക്കാൾ 20-25% വർധനവാണ് രേഖപ്പെടുത്തിയത്. അതായത് കേരളത്തിന്റെ റെക്കോർഡ് വിലയിലും സ്വർണ വിൽപനയിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. നിലവിലെ ദീപാവലി കഴിഞ്ഞചോടെ സ്വർണത്തിന്റെ വിലയും താഴോട്ട് പതിച്ചു.
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ സ്വർണ വില പ്രകാരം 59,080 രൂപയുണ്ടെങ്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധിക്കില്ല. ഏകദേശം 63000 രൂപക്ക് മുകളിൽ കൊടുത്താലേ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഈ വില വ്യത്യാസത്തിനു കാരണം ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് എന്നീ ഘടകങ്ങളാണ്. 3 ശതമാനമാണ് ജി.എസ്.ടി. അതായത് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് (53.10 രൂപ) ഹോൾമാർക്ക് ചാർജ്. ഇതിനൊപ്പം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ സ്വർണവിലയേക്കാളും അധിക വില നൽകണം. ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. സാധാരണയായി 5-30 വരെയാണ് പണിക്കൂലി കണക്കാക്കുന്നത്.
വേഗം ബുക്ക് ചെയ്തോളൂ....
വില കുറഞ്ഞു. ഇനി വേഗം പോയി സ്വർണാഭരണങ്ങൾ ഇന്ന തന്നെ ബുക്ക് ചെയ്തോളൂ... ഇന്ന് ബുക്ക് ചെയ്താൽ ഈ വിലയിൽ തന്നെ വാങ്ങാം. ഒക്ടോബറിൽ കണ്ടതു പോലെ ഇനിയും വില കൂടിയാൽ ഒരു പക്ഷേ താങ്ങാവുന്നതിലും അപ്പുറമാവും. വിവാഹ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ഇതാണ് ബെസ്റ്റ് ടൈം.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications