ആഭരണപ്രേമികളുടെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ച് റെക്കോർഡിൽ നിന്നും റെക്കോർഡിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 3520 രൂപയാണ് സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചത്. ചിങ്ങം പിറന്നതിനാൽ വിവാഹ സീസൺ ആണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഉയരുന്ന സ്വർണനിരക്ക് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകരുടെ വിലയിരുത്തൽ.
പുതിയ റെക്കോർഡ്
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സംസ്ഥാനത്തെ സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 150 രൂപ കൂടി 9,620 രൂപയിലെത്തി. ഒരുപവന് 1200 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 76,960 രൂപയിലെത്തി.
1 പവൻ വാങ്ങാൻ
ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 85,000 രൂപ നൽകേണ്ടി വരും.
കുതിപ്പിന് പിന്നിലെ കാരണം
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും സ്വർണവിലയെ സ്വാധീനിക്കും.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലീസ കുക്കും തമ്മിലെ തർക്കം കോടതിയിലെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡോളർ ഇടിഞ്ഞതും, സ്വർണ വില കത്തിക്കയറിയതും. ഫെഡറൽ റിസർവ് ഇത്തവണ യുഎസിന്റെ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ സെപ്റ്റംബറിൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം. പലിശ കുറഞ്ഞാൽ അത് സ്വർണ വിലക്ക് വലിയ ശക്തിയാവും, സ്വർണ വില വീണ്ടും കുതിച്ചുയരും. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
റെക്കോർഡുകൾ തീർത്ത മാസം
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് ഓഗസ്റ്റ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. ഏറിയും കുറഞ്ഞും ഏഴാം തീയത്തി ആകുമ്പോഴേക്കും പവന്‍റെ വില 75,200 രൂപയിലേക്കെത്തി. പിറ്റേദിവസം അത് 75,760 രൂപയിലേക്ക് കുതിച്ചു. ഇതാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്ക് വീണതോടെ ആഭരണപ്രേമികൾക്ക് ആശ്വാസമായി. 20 തീയ്യതി ആകുമ്പോഴേക്കും വില 73,440 രൂപയിലേക്ക് വീണു. പക്ഷെ പ്രതീക്ഷകൾ മുഴുവൻ തെറ്റിച്ചുകൊണ്ട് 29-ആം തീയ്യതി പവന്‍റെ വില വീണ്ടും 75,760 രൂപയിലെത്തി. എന്നാൽ ഓഗസ്റ്റ് 30-ന് സ്വർണം വീണ്ടും വിലയിൽ പുതിയ റെക്കോർഡ് ഇട്ടു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications