കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന സ്വർണ വിലയിലെ കുതിപ്പ് ഇന്നും തുടർന്നു. സംസ്ഥാനത്ത് പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 30160 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3770 രൂപയാണ് ഇന്നത്തെ വില. ജനുവരിയിലെ ഏറ്റവും ഉയർന്ന വില പവന് 30400 രൂപയായിരുന്നു. ജനുവരി 8നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 29000 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് മൊത്തത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.52 ശതമാനം ഉയർന്ന് 40,560 രൂപയിലെത്തി. സിൽവർ ഫ്യൂച്ചേഴ്സ് നിരക്ക് 0.76 ശതമാനം ഉയർന്ന് കിലോയ്ക്ക് 47,291 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ്ണ നിരക്ക് 0.6 ശതമാനം ഉയർന്ന് 1,586 ഡോളറിലെത്തി. സിൽവർ 0.9 ശതമാനം ഉയർന്ന് 18.24 ഡോളറിലെത്തി. കൊറോണ വൈറസ് പകരാനുള്ള സാധ്യത കൂടുതൽ ശക്തമാകുന്നതായി ചൈനയിലെ ആരോഗ്യ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് വിപണി ഉണർന്നത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80ൽ എത്തി, രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിലധികമായി. ജനുവരി 28 മുതൽ 29 വരെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ ആദ്യ മീറ്റിംഗ് സ്വർണ്ണ വ്യാപാരികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആവശ്യം കുറഞ്ഞു
ഇന്ത്യയടക്കം പല ഏഷ്യൻ വിപണികളിലെയും സ്വർണ്ണത്തിന്റെ ആവശ്യകത ദുർബലാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ, ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഡീലർമാർ ഔൺസിന് 11 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ബജറ്റ് പ്രതീക്ഷ
വലിയ വാങ്ങലുകൾ നടത്തുന്നതിന് മുമ്പ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനായി കാത്തിരിക്കുകയാണ് സ്വർണ്ണ ഡീലർമാർ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ജ്വല്ലറി മേഖലയെ ഉയർത്തുന്നതിനായി വാണിജ്യ മന്ത്രാലയം സ്വർണ്ണ ഇറക്കുമതി തീരുവ കുറയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
ഉയർന്ന വിലയും ആവശ്യകതയും
സ്വർണത്തിന്റെ ഉയർന്ന വില ആവശ്യകതയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഈ മാസം ആദ്യം സ്വർണവില 10 ഗ്രാമിന് 41,293 രൂപയിലെത്തിയിരുന്നു. എന്നിരുന്നാലും, വിവാഹ സീസൺ ഡിമാൻഡ് സ്വർണ്ണ വിലയെ സഹായിക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
