സ്വർണ വില ദിനംപ്രതി കുതിച്ചുയരുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മറ്റേതു വർഷത്തേയും അപേക്ഷിച്ച് പെട്ടെന്നാണ് വില കുതിച്ചത്. എം.സി.എക്സ് ഡാറ്റ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്പോട്ട് സ്വർണ വില 32 ശതമാനം ഉയർന്നു. നിലവിൽ 22 കാരറ്റ് സ്വർണ വില 66,880 രൂപയാണ്. എന്നാൽ 2024 മാർച്ച് 30ന് 50,200 രൂപയായിരുന്നു. ഇത് 10 വർഷം മുന്നേ അതായത് 2014 മാർച്ച് 30ന് 21,480 രൂപയായിരുന്നു.
ഇപ്പോഴത്തെ സ്വർണ വിലയും 10 വർഷം മുന്നേയുണ്ടായിരുന്ന സ്വർണ വില കാണുമ്പോൾ അത്ഭുതരമായ മാറ്റമാണ് പ്രകടമാവുന്നത്. കണക്കുകൾ പ്രകാരം 2020, 2021, 2022 വർഷങ്ങളിൽ സ്വർണത്തിന് അസാമാന്യമായ ഉയർച്ച ഉണ്ടായിരുന്നില്ല. അതായത് 22 കാരറ്റ് സ്വർണ വില 30,000 ലെവലിലാണ് ഈ മൂന്ന് വർഷങ്ങളിൽ വ്യാപാരം നടത്തിയത്. 2023ലാണ് വില 40,000 കടന്നത്. എന്നാൽ 2024 എത്തിയപ്പോൾ കുത്തനെ വില കുതിക്കാൻ തുടങ്ങി. അതിനു പിന്നാലെ 2025ലും വമ്പൻ കുതിപ്പാണ്. വെറും മൂന്ന് മാസം കൊണ്ട് 70,000ലേക്കാണ് വില കുതിക്കുന്നത്.
2025 സാമ്പത്തിക വർഷത്തിൽ സ്വർണ വില ഉയരാൻ കാരണമെന്താണ്?
സ്വർണ വില റെക്കോർഡ് ഉയരത്തിലെത്താൻ നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാന കാരണം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധ ഭീഷണിയാണ്. എന്നാൽ അത് മാത്രമല്ല സ്വർണ വിലക്ക് കരുത്തേകിയത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലുകൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് കഴിഞ്ഞ ഒരു വർഷമായി സ്വർണ വിലയിലെ ഉയർച്ചക്കുള്ള കാരണങ്ങൾ.
"ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്ര ബാങ്കിൻ്റെ വാങ്ങലുകൾ, പണനയത്തിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ കാരണം 2025 സാമ്പത്തിക വർഷത്തിൽ സ്വർണ വില കുതിച്ചുയർന്നു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും വ്യാപാര അനിശ്ചിതത്വങ്ങളും, പ്രത്യേകിച്ച് ട്രംപിന്റെ താരിഫ് നയങ്ങൾ, സ്വർണത്തിൻ്റെ ഡിമാൻഡിന് കാരണമായി," ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി വ്യക്തമാക്കി.
സ്വർണ വിലയിലെ കുത്തനെയുള്ള കുതിപ്പ് സ്വർണ നിക്ഷേപകർക്ക് കരുത്തായി. സ്വർണാഭരണം വാങ്ങാൻ ഏറെ പ്രയാസപ്പെടുമെങ്കിലും നിക്ഷേപത്തിലൂടെ വമ്പൻ ലാഭം കൊയ്യാൻ ഇപ്പോൾ സ്വർണ നിക്ഷേപങ്ങളാണ് മികച്ച ഓപ്ഷൻ.

2026 സാമ്പത്തിക വർഷത്തിൽ സ്വർണ വില 1 ലക്ഷത്തിലേക്ക് ഉയരുമോ?
ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും കേന്ദ്ര ബാങ്ക് സ്വർണം വാങ്ങുന്നതും സ്വർണ വിലയെ അനുകൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. 2025-2026 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര സ്വർണ വില 10 ഗ്രാമിന് 1 ലക്ഷം രൂപ എന്ന നിലയിലേക്ക് ഉയരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
പണപ്പെരുപ്പ ആശങ്കകളും സാമ്പത്തിക മാന്ദ്യ സാധ്യതകളും നിക്ഷേപകരെ സ്വർണ നിക്ഷേപങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും 1 ലക്ഷം എന്ന മാർക്കിൽ എത്താൻ മഞ്ഞ ലോഹത്തിന് മറ്റു അപ്രതീക്ഷിത ചലനങ്ങൾ ആവശ്യമാണ്. എന്നാൽ ഓഹരി വിപണിയിലും ഡോളറിലും ഒരു ശക്തമായ തിരിച്ചുവരവ് സംഭവിച്ചാൽ അത് സ്വർണ വിലയെ ഗണ്യമായി വെല്ലുവിളിച്ചേക്കാം.
ചൈനാനിയുടെ അഭിപ്രായത്തിൽ, നിലവിലെ പ്രവചനങ്ങളും വിപണി സാഹചര്യങ്ങളും അനുസരിച്ച് , 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണ വില 10 ഗ്രാമിന് ഏകദേശം 95,000 രൂപയിൽ എത്തുമെന്ന് സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം വർദ്ധിക്കുന്നതും, സുരക്ഷിതമായ ഒരു ആസ്തി എന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യകതയെ വർദ്ധിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം സ്വർണ വിലക്ക് ഉത്തേചനമാവും.
"ഈ ഘടകങ്ങൾ ഒരു പോസിറ്റീവ് ട്രെൻഡിന് കാരണമാവുമെങ്കിലും 10 ഗ്രാമിന് 1,00,000 രൂപ എന്ന മാർക്കിലെത്തുന്നതിന് രൂപയുടെ വമ്പൻ തകർച്ചയോ അല്ലെങ്കിൽ ഉയർന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പോലുള്ള പ്രതിസന്ധികളോ സംഭവിക്കേണ്ടി വരും. സ്വർണ വിലയിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിലവിലെ പ്രവചനങ്ങൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ 10 ഗ്രാമിന് 1 ലക്ഷം കവിയാനുള്ള സാധ്യത കുറവാണ്," ചൈനാനി പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications