പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെ സ്വർണം കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിക്കുകയാണ്. പവന്‍റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുമെന്നാണ് എല്ലാവരും വിലയിരുത്തിയതെങ്കിൽ സംഭവിച്ചത് നേരെ തിരിച്ചാണ്. മാർച്ച് ഒന്നാം തീയ്യതി മാത്രമാണ് സ്വർണവില ഉയർന്നത്. അതിന് ശേഷം വില കുത്തനെ താഴേക്ക് വീണു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8040 രൂപയാണ് ഒരുപവന് കുറഞ്ഞത്. ഇടിവ് വരും ദിവസങ്ങളിലും തുടരണമേ എന്നാണ് നിലവിൽ ആഭരണപ്രേമികൾ പ്രാർത്ഥിക്കുന്നത്.
ഇന്നത്തെ വില
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയിലെത്തിയിരുന്നു. പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപയിലും. ഉച്ചയോടെ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതോടെ പവന്‍റെ വില 1,19,440 രൂപയിലേക്ക് കുറഞ്ഞു. ഇന്ന് രാവിലേയും വില താഴേക്ക് തന്നെയാണ്. 560 രൂപയാണ് കുറഞ്ഞത്. 1,18,880 രൂപ നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 14,860 രൂപ. മാർച്ച് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
ഒരുപവൻ വാങ്ങാൻ
സ്വർണത്തിന് വില കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്ക് പോകുന്നവർ ഒരുകാര്യം ശ്രദ്ധിക്കണം. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വില ഇടിയാൻ കാരണം
വില റെക്കോർഡ് നിലവാരത്തിലെത്തിയപ്പോൾ വ്യാപാരികൾ ലാഭമെടുപ്പ് തുടരുന്നതാണ് വിലയിടിവിന് വഴിവെച്ചത്. ആഗോളതലത്തിൽ, യു.എസിൽ സ്പോട്ട് ഗോൾഡ് വില 5130 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ശക്തമായ യു.എസ്. ഡോളറും സ്വർണവിലയെ സ്വാധീനിച്ചു. ഡോളർ കരുത്താർജ്ജിക്കുന്നത് രൂപ പോലുള്ള മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ ചെലവേറിയതാക്കും. ഇത് സ്വർണത്തിനുള്ള ആവശ്യകത കുറയ്ക്കുകയും വില കുറയാൻ കാരണമാവുകയും ചെയ്തു.
അതേസമയം പവന്‍റെ വില ഒരുലക്ഷത്തിന് താഴേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വലിയൊരു തിരുത്തലുണ്ടായാലും കുത്തനെയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ദീർഘകാലയളവിൽ സ്വർണത്തിന് വില കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജെഫറീസിലെ ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജി ക്രിസ് വുഡ് പങ്കുവെയ്ക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വർണവില 10,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications