തലയും കുത്തി താഴെ വീണ് രാജ്യത്തെ സ്വർണവില. കഴിഞ്ഞ ദിവസം പവന് 1280 രൂപ കുറഞ്ഞപ്പോൾ ഇന്ന് കുറഞ്ഞത് 720 രൂപയാണ്. അതായത് നടന്ന് കേറിയ കുന്നൊക്കെ തങ്കപ്പൻ താനേ തിരിച്ചിറങ്ങുന്നു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 66480 ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം ഇത് 67200 ആയിരുന്നു. 10 ഗ്രാം സ്വര്ണത്തിനാകട്ടെ ഇന്നത്തെ വില വെറും ₹83,100 ആണ്. കഴിഞ്ഞദിവസം ഇത് ₹84,000 ആയിരുന്നു. അതായത് ₹900 രൂപയുടെ കുറവ് ഇവിടെത്തന്നെ ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് ₹8,310 രൂപയായി. പവന് 720 രൂപ കുറഞ്ഞ് 66480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ ₹83,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ₹9,066
രൂപയും പവന് ₹72,528 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് ₹6,799 രൂപയും പവന് ₹54,392 രൂപയുമാണ്.
3,037.65 ഡോളറിലാണ് ഇന്ന് ആഗോള തലത്തിൽ സ്വര്ണത്തിന്റെ വ്യാപാരം നടക്കുന്നത്. അതായത് കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് ഇവിടെയും രേഖപ്പെടുത്തുന്നത്. ട്രംപിന്റെ താരിഫ് തന്നെയാണ് നായകൻ ആയിരുന്നിടത്ത് സ്വർണ്ണത്തിന്റെ കാര്യത്തിൽ ഇപ്പോൾ വില്ലനായികൊണ്ടിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ ആഗോളതലത്തിൽ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം, കഴിഞ്ഞദിവസം ട്രംപിന്റെ താരിഫിന് തിരിച്ചടിയായി അമേരിക്കയിൽ നിന്നുള്ള എല്ലാ സാധനങ്ങൾക്കും 34% അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനവുമായി ചൈന മുന്നോട്ട് വന്നിട്ടുണ്ട്. 2025 ഏപ്രിൽ 4-നാണ് ചൈനഈ തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ 10 മുതൽ അമേരിക്കയിൽ നിന്നുള്ള എല്ലാ സാധനങ്ങൾക്കും ചൈന 34% അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ വലിയൊരു ട്രേഡ് വാർ തന്നെ അമേരിക്കയും ചൈനയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ഉണ്ടാകാൻ പോവുകയാണ് എന്നാണ് മുന്നറിയിപ്പ്. ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54% തീരുവ ഏർപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ നടപടിയെന്നാണ് വ്യതമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തീരുവയിൽ ട്രംപിന്റെ ഭരണത്തിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ മുൻ തീരുവകളും ഉൾപ്പെടുന്നുവെന്നും, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം ഇതോടെ കൂടുതൽ രൂക്ഷമാകുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

സ്വർണ്ണം എന്ന സമ്പാദ്യം
എന്നാൽ എത്രയൊക്കെ ഉരച്ചാലും മാറ്റ് പോകാത്തത് പോലെയാണ് സ്വർണം എന്ന സമ്പാദ്യത്തിന്റെ ചരിത്രം നിലനിൽക്കുന്നത്. കഴിഞ്ഞ 5 വര്ഷം എടുത്ത് നോക്കിയാൽ ഇരട്ടിയോളമാണ് സ്വർണ്ണത്തിന്റെ വില വർധിച്ചിരിക്കുന്നത്. ഇത് സ്വർണ്ണം എത്രത്തോളം ലാഭം തരുന്ന നിക്ഷേപ മാർഗം ആണെന്ന് വെളിപ്പെടുത്തുകയാണ്. ആഭരണങ്ങൾ, കോയിനുകൾ, ബിസ്‌ക്കറ്റുകൾ, ഇ ടി എഫുകൾ തുഅടങ്ങി എങ്ങനെ, ഏത് രൂപത്തിൽ വേണമെങ്കിലും സ്വർണ്ണം നിങ്ങളുടെ സമ്പാദ്യമാക്കി മാറ്റാവുന്നതാണ്.
വെള്ളിയും സ്വർണ്ണത്തിനൊപ്പം തന്നെ തിളങ്ങുന്ന പ്രവണതയാണ് നിലവിൽ ഉള്ളത്. വര്ഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ മികച്ച പ്രകടനം വെള്ളി കാഴ്ച വെക്കുന്നുണ്ട് എന്നതിൽ സംശയം വേണ്ട. ഉപയോഗം കൂടുകയും പ്രൊഡക്ഷൻ കുറയുകയും ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഈ കുറവ് ഇവിടെ രേഖപ്പെടുത്തുന്നത്. എന്തായാലും ഭാവി മുന്നിൽ കണ്ടുകൊണ്ട് ഒരു മികച്ച നിക്ഷേപം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ സ്വർണത്തിൽ കൈ വെക്കുന്നത് നന്നായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications