കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പവന് 280 രൂപ ഉയർന്ന് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ പകുതിയ്ക്ക് ശേഷം ആദ്യമായാണ് സ്വർണ വില 38000 കടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്ത്യൻ വിപണിയിൽ വില ഇടിവ്
യുഎസ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 51,328 രൂപയിലെത്തി. വെള്ളി നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,773 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ, വെള്ളി ഫ്യൂച്ചറുകൾക്ക് ഒരു ശതമാനം വീതം നേട്ടമുണ്ടായിരുന്നു. ആഗോള വിപണിയിൽ യുഎസ് ഡോളറിന്റെ ശക്തമായ വിലയ്ക്കിടയിലാണ് സ്വർണ വില ഇന്ന് താഴ്ന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,894.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.2 ശതമാനം ഇടിഞ്ഞ് 24.11 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 861.90 ഡോളറും പല്ലേഡിയം 1.1 ശതമാനം ഇടിഞ്ഞ് 2,256.88 ഡോളറിലെത്തി. യുഎസ് ഡോളറും നേരത്തെയുള്ള നഷ്ടം മറികടന്ന് 0.45 ശതമാനം ഉയർന്ന് 94.071 ലെത്തി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആഗോള വിപണികൾ ഇന്ന് കുലുങ്ങി. ഈ ആഴ്ചത്തെ ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് മീറ്റിംഗുകളുടെ ഫലത്തിനായി സ്വർണ്ണ നിക്ഷേപകർ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് കൂടുതൽ ഉത്തേജനത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വർണ വില ഈ വർഷം
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ വില കുറഞ്ഞിട്ടും ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ്ണ വില 30% ഉയർന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറൻസി വിപണിയുടെയും ഫലങ്ങൾക്ക് അനുസൃതമായാണ് സ്വർണ വിലയിലെ നിലവിലെ മാറ്റങ്ങൾ. അതേസമയം, കൂടുതൽ ധനപരമായ ഉത്തേജക നടപടികൾ, യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, പുതിയ കൊറോണ വൈറസ് കേസുകൾ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
