സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 28400 രൂപയും ഗ്രാമിന് 3550 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 28,480 രൂപയ്ക്കാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. 28,640 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില. 28320 രൂപയാണ് ഡിസംബറിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില. ഡിസംബർ 2, 3 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ സ്വർണ വില
എംസിഎക്‌സിൽ, സ്വർണം, വെള്ളി വിലകൾ ഇന്നും കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസമായി വില കുത്തനെ കുറയുകയാണ്. ഇന്ന് സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 10 ഗ്രാമിന് 0.11 ശതമാനം കുറഞ്ഞ് 38,045 രൂപയിലെത്തി. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചറുകൾ 0.20 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,524 രൂപയിലെത്തി.
ആഗോള വിപണി
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങൾ ചൈനയുമായുള്ള വ്യാപാര ഇടപാടിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1,475.51 ഡോളർ രേഖപ്പെടുത്തി. ഈ ആഴ്ച ആദ്യം സ്വർണത്തിന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 1,484 ഡോളറിലെത്തിയിരുന്നു.
ഇന്ത്യയിലെ സ്വർണ വില
അടുത്തിടെയുള്ള ഇടിവുണ്ടായിട്ടും, ഇന്ത്യയിൽ സ്വർണ വില ഈ വർഷം ഇതുവരെ 20% ഉയർന്നു, ആഗോള നിരക്കിന്റെ വർദ്ധനവ്, ഇറക്കുമതി തീരുവ വർദ്ധനവ്, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് ഇന്ത്യയിൽ വില ഉയരാൻ കാരണമായത്. നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില 28,800 രൂപയായിരുന്നു. നവംബർ 1, 2,3 തിയതികളിൽ ഈ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്.
ഇറക്കുമതി വർദ്ധനവ്
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി നവംബറിൽ കുത്തനെ ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒക്ടോബറിനെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
