സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്. അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ് ഉയർത്തിയിട്ടുണ്ട്. സ്വർണ വില കൂടുകയും കുറയുകയും ചെയ്യുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക പ്രവണതകൾ, പലിശ നിരക്കുകൾ, കറൻസി നിരക്കുകൾ എന്നിവ സ്വർണവിലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമീപകാല ഇടിവ് സ്വർണത്തിന്റെ ആഗോള ഡിമാൻഡ് കുറച്ചിട്ടുണ്ട്.
നിക്ഷേപകർക്ക്, സ്വർണ്ണ വില കുറയുന്നത് സുവർണാവസരമാണ്. എന്നിരുന്നാലും, നിക്ഷേപത്തിനുള്ള സമയവും തന്ത്രവും നിർണായകമാണ്. ശരിയായ രീതിയിൽ നിക്ഷേപം നടത്തുന്നത് അപകടസാധ്യതകൾ ഒഴിവാക്കി പരമാവധി വരുമാനം നേടാൻ സഹായിക്കും. ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കണോ അതോ കുറച്ചു കൂടി കാത്തിരിക്കണോയെന്ന് എങ്ങനെ തീരുമാനിക്കുമെന്ന് നോക്കാം.
എന്തുകൊണ്ടാണ് സ്വർണ വില കുറയുന്നത്
രാജ്യാന്തര തലത്തിൽ സാമ്പത്തിക അനിശ്ചിതത്വം ഉടലെടുക്കുക, യുദ്ധ സമാന സാഹചര്യം ഉണ്ടാവുക, ഓഹരി വിപണികൾ ഇടിയുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സ്വർണം നിക്ഷേപ മാർഗമെന്ന നിലയിൽ ആളുകൾ വാങ്ങിക്കൂട്ടാറുണ്ട്. അപ്പോൾ സ്വർണ വില കൂടും. ആഗോള വിപണികൾ സ്ഥിരത കൈവരിക്കുമ്പോൾ സ്വർണത്തിന്റെ ആവശ്യകത കുറയുന്നു. അപ്പോൾ സ്വർണത്തിന്റെ വില കുറയുന്നു. നിലവിൽ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ഉയരുന്നതാണ് പ്രധാനമായും സ്വർണ വില കുറയുന്നതിന്റെ കാരണം. ഇന്ത്യയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണ വിലയെ ബാധിക്കുന്നു.

2024 നവംബർ ആദ്യം ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 80,000 രൂപയിലെത്തി. ഈ വർഷം ആദ്യം 81,000 രൂപ കടന്നിരുന്നു. നിലവിൽ, വില 80,000 രൂപയിൽനിന്ന് കുറഞ്ഞ് 76,000 രൂപയിലേക്ക് അടുക്കുമ്പോൾ, പലരും സ്വർണം വാങ്ങാൻ ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹ സീസണും ജുവലറികൾ നൽകുന്ന കിഴിവുകളും കണക്കിലെടുത്ത് സ്വർണം വാങ്ങാൻ പലരും തീരുമാനിച്ചേക്കാം.
തന്ത്രപരമായി നിക്ഷേപിക്കുക
വിപണിയിൽ വില ഇടിയുന്ന സാഹര്യത്തിൽ സ്വർണം വാങ്ങാൻ തിരക്കുകൂട്ടുന്നത് അപകടകരമാണ്. ആഗോള ഘടകങ്ങൾ സ്ഥിരമായി തുടരുകയാണെങ്കിൽ വില ഇനിയും കുറയാനിടയുണ്ട്. ആദ്യം ചെറിയ അളവിൽ സ്വർണം വാങ്ങുക. പതിയെ പതിയെ കൂട്ടുക. റുപീ കോസ്റ്റ് ആവറേജിംഗ് എന്ന് വിളിക്കുന്ന ഈ രീതി, വിപണിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കുന്നു. വില ഇനിയും കുറയുകയാണെങ്കിൽ, നിങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറച്ച് കുറഞ്ഞ നിരക്കിൽ കൂടുതൽ വാങ്ങാം.
പലവിധ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുക
വിലയിടിവ് സമയത്ത് പോലും എല്ലാ ഫണ്ടുകളും സ്വർണത്തിൽ നിക്ഷേപിക്കാനായി നീക്കിവയ്ക്കരുത്. സ്വർണം സുരക്ഷിതമായ ഒരു സ്വത്താണ്. എന്നാൽ ഇക്വിറ്റികൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ള സ്ഥിരമായ വരുമാനം നൽകുന്നില്ല. നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടാവണം. സ്വർണം വാങ്ങുന്നത് വിവാഹത്തിനോ, അതോ സമ്പത്ത് കൂട്ടാനോയെന്ന് തീരുമാനിക്കുക. ഇതിലൂടെ എത്ര, എപ്പോൾ വാങ്ങണമെന്ന് തീരുമാനിക്കാൻ സാധിക്കും. ഉദാഹരണത്തിന്, സമ്പത്ത് വർധിപ്പിക്കാനാണെങ്കിൽ നിലവിലെ വിലയിടിവിൽ സ്വർണം വാങ്ങാം.
നിലവിലെ സ്വർണ വിലയിടിവ് നിക്ഷേപത്തിന് നല്ലൊരു അവസരമൊരുക്കുന്നു. എന്നാൽ തിരക്കുകൂട്ടരുത്. വിപണി പ്രവണതകൾ മനസ്സിലാക്കി തന്ത്രപരമായി നിക്ഷേപിക്കുക. നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുകയും സമയബന്ധിതമായി ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ സ്വർണത്തിന്റെ മൂല്യം പരമാവധി പ്രയോജനപ്പെടുത്താം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications