സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 29520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ വില ഉച്ചയ്ക്ക് മുമ്പ് 560 രൂപ കുറഞ്ഞ് 29840 രൂപയിലെത്തുകയും പിന്നീട് ഉച്ചയ്ക്ക് ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണം.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.38 ശതമാനം ഇടിഞ്ഞ് 39,680 രൂപയിലെത്തി. മൂന്നാം ദിവസത്തെ തുടർച്ചയായ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്വർണ്ണ വില ഈ ആഴ്ച തുടക്കത്തിൽ 10 ഗ്രാമിന് 41,293 രൂപയിലെത്തിയിരുന്നു. എംസിഎക്സിലെ സിൽവർ ഫ്യൂച്ചേഴ്സ് നിരക്ക് 0.34 ശതമാനം ഇടിഞ്ഞ് 46,419 രൂപയിലെത്തി.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സ്വർണ്ണ നിരക്ക് 1,551 ഡോളറായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് വ്യാഴാഴ്ച 0.5 ശതമാനം ഇടിഞ്ഞ് 882.12 ടണ്ണായി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 17.89 ഡോളറാണ്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം രാജ്യത്ത് സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, ബ്രെക്സിറ്റ്, യുഎസ് ഫെഡറൽ റിസർവിന്റെ ധനനയം ലഘൂകരിക്കൽ എന്നിവയാണ് 2019ൽ വില കുത്തനെ ഉയരാൻ കാരണമായത്. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയിലെ വിലകളിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
