ധൈര്യമായിട്ട് ഗംഗ അല്ലിക്കൊ മല്ലിക്കൊ ആർക്ക് വേണേൽ ആഭരണം എടുക്കാൻ പൊയ്‌ക്കോ: സ്വർണവില കുറഞ്ഞു
നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് സ്വർണ്ണം ഒരു ബ്രേക്ക് എടുക്കാറുണ്ട്. ആ ബ്രേക്ക് സ്വർണ്ണവിലയിൽ ഇന്ന് പവന് 320 രൂപയുടെ കുറവുണ്ടാക്കി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8270 രൂപയായി കുറഞ്ഞു. അല്ല ഇത്രയും സ്പീഡിൽ ഓടിക്കഴിഞ്ഞാൽ ആരായാലും കിതയ്ക്കും, സ്വാഭാവികം. ഇതോടെ ആഭരണ പ്രേമികളുടെ ആഗ്രഹങ്ങളും കൂടിയിട്ടുണ്ടായിരിക്കും. വിലകുത്തനെ കയറുന്നത് കൊണ്ടാണ് പല സ്വർണ ഭ്രാന്ത് ഉള്ളവരും മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് അത്തരത്തിലുള്ള ആളുകൾക്ക് സ്വർണ്ണം വാങ്ങാനുള്ള ഏറ്റവും മികച്ച സമയമാണെന്ന് കൂടി ഓർമിപ്പിക്കട്ടെ.
ഇന്നത്തെ സ്വർണ്ണവില നോക്കിയാൽ, ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ് 8310 നിന്നും 8270 ആയി. ഒരു പവൻ സ്വർണത്തിലേക്ക് അതായത് 8ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ ഇന്ന് 66160 രൂപയാണ് സ്വർണ്ണവില. കഴിഞ്ഞദിവസം ഇത് 66480 രൂപയായിരുന്നു 320 രൂപ കുറഞ്ഞതോടെയാണ് 66160ലേക്ക് താഴുന്നത്. ഇനി 10 ഗ്രാം സ്വർണത്തിന് ആകട്ടെ 82700 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 83100 രൂപയായിരുന്നു അതായത് 400 രൂപയുടെ കൂടുതൽ ഇന്നലെ ഉണ്ടായിരുന്നു. 100 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില ₹8,27,000 രൂപയാണ്. അതായത് 4000 രൂപയുടെ കുറവ് ഇന്നലത്തെ സ്വർണ വിലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. മേൽ പറഞ്ഞതെല്ലാം 22k സ്വർണ്ണത്തിന്റെ വിലയാണ്.

24k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ 44 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതായത് കഴിഞ്ഞ ദിവസം 9066 സ്വർണ്ണവില ഇന്ന് 9022 ആയി കുറഞ്ഞിട്ടുണ്ട് ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ആകട്ടെ 352 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത് 72528 എന്ന കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 72176 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. 10 ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ 90220 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് 90660 രൂപയായിരുന്നു. അതായത് 10 ഗ്രാമിൽ 440 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇനി 100 ഗ്രാം എടുത്തു നോക്കിയാൽ 9,02200 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് 906600 ആയിരുന്നു. ഇവിടെ 4400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
18k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ഇന്ന് ഒരു ഗ്രാമിന് 6767 രൂപയാണ്. കഴിഞ്ഞദിവസം ഇത് 6799.10 ആയിരുന്നു. അതായത് ഒരു ഗ്രാം സ്വർണത്തിൽ 32.10 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിലേക്ക് വരുമ്പോൾ 54136 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് 54392.80 ആയിരുന്നു. അതായത് 256.80 രൂപ ഒരു പവന് ഇന്ന് കുറഞ്ഞിട്ടുണ്ട്. 10ഗ്രാം സ്വർണ്ണത്തിന് നോക്കുമ്പോൾ 67,670 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആകട്ടെ 67991 രൂപയായിരുന്നു അതായത് 321 രൂപയുടെ വ്യത്യാസം. ഇനി 100 ഗ്രാം 18 k സ്വർണം ഇന്ന് വാങ്ങുകയാണെങ്കിൽ 676700 രൂപ സ്വർണത്തിന് മാത്രമായി നിങ്ങൾ നൽകണം. 3210 രൂപയാണ് ഇവിടെ കുറഞ്ഞിരിക്കുന്നത്.
സ്വർണ്ണത്തെ ഒരു സമ്പാദ്യമായി കാണുന്നവർക്കും ആഭരണങ്ങളായി അണിഞ്ഞുകാണാൻ താല്പര്യമുള്ളവർക്കും ഈ വിലക്കുറവിൽ സ്വർണം വാങ്ങുന്നത് നല്ലതായിരിക്കും. കാരണം ഈ കുറവിനെ വലിയ പ്രശ്നമാക്കി എടുത്തില്ലെങ്കിൽ ഭാവിയിൽ വലിയ രീതിയിൽ ഉയർച്ചയുണ്ടാകാൻ സാധ്യതയുള്ള ഒരു ലോഹമാണ് സ്വർണം. ദിനംപ്രതി സ്വർണത്തിന്റെ വില വർധിക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആഴ്ചയിൽ സ്വർണ്ണവില കുറയുന്നത്. അതിനെ നിക്ഷേപകർ പൂർണമായും തള്ളിക്കളഞ്ഞ് മികച്ച രീതിയിൽ സ്വർണം വാങ്ങിക്കൂട്ടിയാൽ ഭാവിയിൽ ഒരു വലിയ ലാഭം തന്നെ അവർക്ക് നേടിയെടുക്കാൻ കഴിയും. സ്വർണ്ണ ഇ ടി എഫുകളും മികച്ച ഒരു ഉദാഹരണമാണ് അതിന്.


Click it and Unblock the Notifications


