ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില വീണ്ടും താഴേയ്ക്ക്, ഇന്നത്തെ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 37720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4715 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്നലെ പവന് 280 രൂപ ഉയർന്ന് സ്വർണ വില 37880 രൂപയിലെത്തിയിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്നലത്തേത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് (പവന്) ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ആഗോള വിപണിയിൽ വിലയേറിയ ലോഹങ്ങളുടെ വില ഇടിഞ്ഞതിനാൽ ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എം‌സി‌എക്‌സിൽ ഡിസംബറിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 50,860 രൂപയിലെത്തി. വെള്ളി നിരക്ക് 0.5 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,978 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ എം‌സി‌എക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകളിൽ കാര്യമായ വില മാറ്റമില്ലായിരുന്നു. എന്നാൽ വെള്ളി വില 0.6 ശതമാനം ഉയർന്നു.

ഇന്ത്യയിൽ സ്വർണ വില ഇന്ന് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന വിലയിൽഇന്ത്യയിൽ സ്വർണ വില ഇന്ന് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ, തെരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഉത്തേജനം നൽകുമെന്ന പ്രതീക്ഷയിൽ സ്വർണ വില ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ശക്തമായ യുഎസ് ഡോളറും സ്വർണ്ണ വില കുറയാൻ കാരണമായി. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,905.51 ഡോളറിലെത്തി. ഡോളർ സൂചിക 0.22 ശതമാനം ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ശതമാനം കുറഞ്ഞ് 24.30 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 878.15 ഡോളറിലുമെത്തി.

ഇടിഎഫ്

ഇടിഎഫ്

യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ ഇടിഎഫ് ഒഴുക്ക് അസ്ഥിരമായി തുടർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ചൊവ്വാഴ്ച 0.23 ശതമാനം ഉയർന്ന് 1,266.72 ടണ്ണായി. ലോകത്തിന്റെ ചില ഭാഗങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതും പകർച്ചവ്യാധിയുടെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നതിനാൽ ഇക്വിറ്റി മാർക്കറ്റുകൾ ഇന്ന് സമ്മർദ്ദത്തിലായിരുന്നു.

രാജ്യത്ത് തുടർച്ചയായ രണ്ടാം വർഷവും കുതിച്ചുയർന്ന് ഉളളി വില, ഉളളിക്ക് വില കൂടാൻ ഇതാണ് കാരണംരാജ്യത്ത് തുടർച്ചയായ രണ്ടാം വർഷവും കുതിച്ചുയർന്ന് ഉളളി വില, ഉളളിക്ക് വില കൂടാൻ ഇതാണ് കാരണം

ഇന്ത്യയിലെ സ്വർണ വില

ഇന്ത്യയിലെ സ്വർണ വില

വർദ്ധിച്ചു വരുന്ന വൈറസ് കേസുകൾക്കിടയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികൾക്കിടയിലും സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത് സ്വർണത്തെ സുരക്ഷിത താവളമായി കാണുന്ന നിക്ഷേപകരാണ്. ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന 56,200 രൂപയിലെത്തിയ ശേഷം, ഇന്ത്യയിൽ സ്വർണ വില കുറയാൻ തുടങ്ങി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.

സ്വര്‍ണവിലയില്‍ നേരിയ കുറവ്, അറിയാം കേരളത്തിലെ ഇന്നത്തെ വിലസ്വര്‍ണവിലയില്‍ നേരിയ കുറവ്, അറിയാം കേരളത്തിലെ ഇന്നത്തെ വില

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

യൂറോപ്യൻ യൂണിയൻ-യുകെ വ്യാപാര ചർച്ചകളിൽ സ്വർണ്ണ നിക്ഷേപകരും ശ്രദ്ധ പുലർത്തുന്നുണ്ട്. ബ്രെക്‌സിറ്റ് ചർച്ചാ ടീമുകൾ ദൈനംദിന ചർച്ചകൾ ആരംഭിച്ചു, നവംബർ പകുതിയോടെ കരാർ അന്തിമമാക്കാൻ ഇരുവിഭാഗവും ശ്രമിക്കുന്നതിനാൽ ചർച്ചകൾ തുടരാനാണ് സാധ്യത. കൂടാതെ, ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യൻ സെൻട്രൽ ബാങ്കിനും നാളെ പണ നയ തീരുമാനങ്ങളുണ്ട്, അതേസമയം യു‌എസിന്റെ മൂന്നാം പാദ ജിഡിപിയുടെ ആദ്യ വായനയും വ്യാഴാഴ്ചയാണ്. ഇവയെല്ലാം സ്വർണ വിലയെ സ്വാധീനിച്ചേക്കും

English summary

Gold Prices Fall Again From October Highs, Check Today's Gold Rate In Kerala | ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില വീണ്ടും താഴേയ്ക്ക്, ഇന്നത്തെ വില അറിയാം

Gold prices fall in Kerala today. Today's gold price is Rs 4715 per gram. Read in malayalam.
Story first published: Wednesday, October 28, 2020, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X