കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4690 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണം 10 ഗ്രാമിന് 0.11 ശതമാനം ഉയർന്ന് 50,029 രൂപയിലെത്തി. സിൽവർ ഫ്യൂച്ചേഴ്സ് 0.3 ശതമാനം ഉയർന്ന് 61690 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.7 ശതമാനം അഥവാ 350 രൂപ കുറഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,000 രൂപ അല്ലെങ്കിൽ 1.63 ശതമാനം കുറഞ്ഞിരുന്നു.
ആഗോള വിപണി
യുഎസിലെ കൂടുതൽ ഉത്തേജക നടപടികളെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിൽ ആഗോള വിപണിയിൽ സ്വർണ്ണ വില ഇന്ന് താഴ്ന്നു. സ്പോട്ട് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,863.21 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 24.06 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഇടിഞ്ഞ് 949.88 ഡോളറിലെത്തി.
ഗോൾഡ് ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് വ്യാഴാഴ്ച 0.14 ശതമാനം ഇടിഞ്ഞ് 1,217.25 ടണ്ണായി. കൊവിഡ് -19 വർദ്ധനവിനെ തുടർന്ന് ജീവനക്കാർക്കും കമ്പനികൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന് അപകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും 20 രാജ്യങ്ങളുടെ ഗ്രൂപ്പും മുന്നറിയിപ്പ് നൽകിയതും സ്വർണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
വാക്സിൻ പ്രതീക്ഷയിൽ സ്വർണ വില
കൊവിഡ് വാക്സിനിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മഞ്ഞ ലോഹത്തിന്മേൽ സമ്മർദ്ദം ചെലുത്തിയതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1200 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഇപ്പോൾ 6,000 രൂപയുടെ കുറവുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
