തുടച്ചയായ മൂന്ന് ദിവസത്തെ വർദ്ധനവിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. ഡിസംബർ ഒന്നിന് 35920 രൂപയായിരുന്ന സ്വർണ വില വെറും 3 ദിവസത്തിനുള്ളിൽ പവന് 960 രൂപ വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ഇന്ന് വീണ്ടും വില ഇടിഞ്ഞു.
ഇന്നലത്തെ വില
ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 160 രൂപ വർദ്ധിച്ചാണ് 36880 രൂപയിലെത്തിയത്. ഗ്രാമിന് 4610 രൂപയായിരുന്നു ഇന്നലത്തെ വില. ഡിസംബറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലത്തേത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്. ഡിസംബർ ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
കഴിഞ്ഞ മാസത്തെ വില
കേരളത്തിൽ കഴിഞ്ഞ മാസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നു. നവംബറിലെ ആദ്യ ആഴ്ച്ചകളിൽ 38880 രൂപ വരെ ഉയർന്ന സ്വർണ വില നവംബർ അവസാനമായപ്പോഴേയ്ക്കും 35760 രൂപയായി കുറഞ്ഞു. വെറും ആഴ്ച്ചകൾക്കുള്ള 3000 രൂപയിലധികം കുറവാണ് സ്വർണ വിലയിലുണ്ടായത്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില കുറച്ചെങ്കിലും ഈ ആഴ്ച മൊത്തത്തിൽ വില നേട്ടമുണ്ടായി. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 49,209 രൂപയിലെത്തി. എന്നിരുന്നാലും ഈ ആഴ്ചയിൽ, സ്വർണ്ണ വില 10 ഗ്രാമിന് 1,200 രൂപ ഉയർന്നിട്ടുണ്ട്. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് കിലോയ്ക്ക് 63,848 രൂപയായി.
സ്വർണ വില ഉയരാൻ കാരണം
ഡോളറിന്റെ നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ആഴ്ച സ്വർണ വില ഉയർന്നത്. ഓഗസ്റ്റിൽ ആഭ്യന്തര വിപണിയിൽ സ്വർണ വില 56,200 രൂപ വരെ ഉയർന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ജിഡിപി ലക്ഷ്യം ഉയർത്തുകയും ഉയർന്ന പണപ്പെരുപ്പത്തിനിടയിലും പലിശനിരക്ക് സ്ഥിരമായി നിലനിർത്തുകയും ചെയ്തതിനെത്തുടർന്ന് ആഭ്യന്തര സ്വർണ വിലയും യുഎസ് ഡോളറിനെതിരെ ഉയർന്നു. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണികളിൽ സ്വർണ്ണ വില കുറഞ്ഞു. സ്‌പോട്ട് സ്വർണ വില ഔൺസിന് 1,838 ഡോളറായി കുറഞ്ഞു. പക്ഷേ ആഴ്ചയിൽ 3% നേട്ടം സ്വർണം കൈവരിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
