കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 37280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
ഇന്ത്യൻ വിപണി
ഇന്ന് ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിലെ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.06 ശതമാനം ഇടിഞ്ഞ് 50,305 രൂപയിലെത്തി. സിൽവർ ഫ്യൂച്ചേഴ്സ് 0.25 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,055 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.6 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി 4 ശതമാനം അഥവാ 2,500 രൂപ ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് 7ന് സ്വർണ വില ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപ വരെ എത്തിയിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 80,000 ഡോളറിൽ നിന്നാണ് വെള്ളി വില കുത്തനെ കുറഞ്ഞത്.
ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സ്പോട്ട് സ്വർണം ഔൺസിന് 1,884.67 ഡോളറാണ് നിരക്ക്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 23.25 ഡോളറായും പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 891.95 ഡോളറായും പല്ലേഡിയം 0.2 ശതമാനം ഉയർന്ന് 2,309.07 ഡോളറായും ഉയർന്നു.
സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസ് ഉത്തേജക പദ്ധതി, ഇയു-യുകെ ബ്രെക്സിറ്റ് ചർച്ചകൾ, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സാമ്പത്തിക റിപ്പോർട്ട് എന്നിവ പോലുള്ള നിരവധി ഘടകങ്ങൾ സ്വർണ വിലെ സ്വാധീനിക്കുന്നുണ്ട്. വെള്ളി വില സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഉയർന്നു. ചൈനയിലും ആഗോളതലത്തിലും വ്യാവസായിക പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനിടയിൽ വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള മെച്ചപ്പെട്ട കാഴ്ചപ്പാട് വൈറ്റ് മെറ്റലിന് ഗുണം ചെയ്തുവെന്ന് നിരീക്ഷകർ പറയുന്നു.
വിലയിടിവ്
ഇന്ത്യൻ വിപണിയിൽ സ്വർണം ഈ ആഴ്ച ആദ്യം 49,500 രൂപയ്ക്ക് താഴെ എത്തിയിരുന്നു. എന്നാൽ യുഎസ് ഡോളർ സൂചിക സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് പിന്നോട്ട് പോയതിനാൽ വീണ്ടും സ്വർണ വില ഉയരാൻ സാധ്യതയുണ്ട്. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. അടുത്തിടെയുള്ള വില ഇടിവുകൾക്കിടയിലും ഈ വർഷം ഇതുവരെ സ്വർണ വില 24% നേട്ടമുണ്ടാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
