കേരളത്തിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4760 രൂപയാണ് ഇന്നത്തെ സ്വർണ വില. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ആഭ്യന്തര വിപണി
കഴിഞ്ഞയാഴ്ച്ച എംസിഎക്സിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.05 ശതമാനം ഉയർന്ന് 50,856 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ കിലോയ്ക്ക് 63,700 രൂപയായി. കഴിഞ്ഞ ദിവസം സ്വർണ്ണ വില 0.2 ശതമാനം കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച എംസിഎക്‌സിലെ സ്വർണ്ണ വില കിലോയ്ക്ക് 1,200 രൂപ കുറഞ്ഞിരുന്നു.
ആഗോള വിപണി
വിദേശ വിപണികളിലും സമാനമായ പ്രവണതയാണ് ഉണ്ടായത്. കൊവിഡ് വാക്‌സിൻ ഉടൻ എത്തുമെന്ന ശുഭാപ്തി വിശ്വാസം സ്വർണ്ണ വിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. യുഎസിലെയും യൂറോപ്പിലെയും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് സംബന്ധിച്ച ആശങ്കകൾ വാക്സിനേഷൻ ശുഭാപ്തിവിശ്വാസത്തിൽ നിന്നുള്ള സമ്മർദ്ദം നികത്തി.
മറ്റ് ലോഹങ്ങളുടെ വില
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 24.74 ഡോളറായി. പ്ലാറ്റിനം വ്യാപാരം 925.50 ഡോളർ എന്ന നിലയിലാണ്. പല്ലേഡിയം 0.4 ശതമാനം ഇടിഞ്ഞ് 2,323.30 ഡോളറിലെത്തി. ഡോളർ സൂചിക 0.17 ശതമാനം ഇടിഞ്ഞ് 92.477 ആയി.
കൊറോണ വാക്സിനും സ്വർണ വിലയും
മോഡേണ വാക്സിൻ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എസ് ആന്റ് പി 500 എക്കാലത്തെയും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തതോടെ യുഎസ് ഫ്യൂച്ചേഴ്സ് പിന്നോട്ട് പോയി. മോഡേണ കോവിഡ് വാക്സിൻ ഫലത്തിനുശേഷം ആഗോള വിപണിയിൽ സ്വർണ വില തിങ്കളാഴ്ച 1.3 ശതമാനം ഇടിഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
