കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ ഇടിഞ്ഞ് 37280 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 21ന് രേഖപ്പെടുത്തിയ 37680 രൂപയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 0.06 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50,050 രൂപയായി. വെള്ളി വില 0.08 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 66,820 രൂപയിലെത്തി. 48,000 രൂപയിൽ നിന്ന് കരകയറിയെങ്കിലും ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയേക്കാൾ ഇത് വളരെ കുറവാണ്. ആഗസ്റ്റിൽ വെള്ളി വില കിലോഗ്രാമിന് 80,000 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണി
നേരെമറിച്ച്, അന്താരാഷ്ട്ര വിപണികളിൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,863.83 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.1 ശതമാനം ഇടിഞ്ഞ് 1,868.10 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 25.38 ഡോളറിലെത്തി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വൈറസ് സ്ഥിതി കൂടുതൽ വഷളായപ്പോൾ സെൻട്രൽ ബാങ്കുകളും സർക്കാരുകളും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ തുടർന്നതോടെ സ്വർണ വില ഉയരാൻ തുടങ്ങി. എന്നാൽ വാക്സിൻ പുരോഗതിയും ഇടിഎഫ് ഒഴുക്കിന്റെ അഭാവവും മൂലം സ്വർണ്ണത്തിന്റെ ഉയർച്ച പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണ ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ഓഹരികൾ ചൊവ്വാഴ്ച 1,169.86 ടണ്ണിൽ നിന്ന് 0.20 ശതമാനം ഇടിഞ്ഞ് 1,167.53 ടണ്ണായി. യുഎസ് ഡോളറിന്റെ ദുർബലതയെ തുടർന്ന് എംസിഎക്‌സിൽ കഴിഞ്ഞയാഴ്ച വെള്ളി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
