കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 38240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു.
ഇന്ത്യൻ വിപണി
അടുത്തിടെയുണ്ടായ വിലയിടിവിന് ശേഷം ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഒക്ടോബർ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.14 ശതമാനം ഉയർന്ന് 51,340 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ 0.44 ശതമാനം ഉയർന്ന് കിലോയ്ക്ക് 65,860 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 750 രൂപ കുറഞ്ഞിരുന്നു. വെള്ളി വില 1,750 രൂപ അല്ലെങ്കിൽ 2.6 ശതമാനം ഇടിഞ്ഞു.
വിലയിടിവ്
സ്വർണവിലയിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയിൽ നിന്ന് 5,000 രൂപ കുറയുകയും വെള്ളി റെക്കോർഡ് ഉയരത്തിൽ നിന്ന് അതായത് 78,000 രൂപയിൽ നിന്ന് 12,000 രൂപ കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് സെഷനുകളിലെ വിലയിടിവും വർദ്ധനവും സ്വർണ വിലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1,933 ഡോളറാണ് നിരക്ക്. ഫെഡറൽ റിസർവിൽ നിന്നും മറ്റ് ആഗോള സെൻട്രൽ ബാങ്കുകളിൽ നിന്നുമുള്ള ഉത്തേജനം പലിശനിരക്ക് പൂജ്യത്തിലേക്ക് താഴ്ത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം ഉയർന്ന് 26.62 ഡോളറിലെത്തി. പ്ലാറ്റിനം 0.8 ശതമാനം ഉയർന്ന് 923 ഡോളറിലെത്തി. ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1,933 ഡോളറാണ് നിരക്ക്. ഫെഡറൽ റിസർവിൽ നിന്നും മറ്റ് ആഗോള സെൻട്രൽ ബാങ്കുകളിൽ നിന്നുമുള്ള ഉത്തേജനം പലിശനിരക്ക് പൂജ്യത്തിലേക്ക് താഴ്ത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം ഉയർന്ന് 26.62 ഡോളറിലെത്തി. പ്ലാറ്റിനം 0.8 ശതമാനം ഉയർന്ന് 923 ഡോളറിലെത്തി.
വില മാറ്റത്തിന് കാരണം
വൈറസ് ചികിത്സാ രംഗത്തെ ഗുണപരമായ വികാസത്തിനൊപ്പം യുഎസ്-ചൈനയും തമ്മിലുള്ള സംഘർഷ സൂചനകളാണ് വിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. ചില ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം തരംഗ അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ പുരോഗതി സ്വർണ്ണ വ്യാപാരികൾ നിരീക്ഷിക്കുന്ന ഒന്നാണ്.
ഓഹരി വിപണി
കൊറോണ വൈറസിനുള്ള ചികിത്സകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിൽ ആഗോള സ്റ്റോക്ക് മാർക്കറ്റുകൾ ഈ ആഴ്ച നേട്ടം കൈവരിച്ചു. വീണ്ടെടുക്കപ്പെട്ട കൊവിഡ്-19 രോഗികളിൽ നിന്ന് ബ്ലഡ് പ്ലാസ്മ ചികിത്സാ മാർഗമായി ഉപയോഗിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുമ്പോൾ വാക്‌സിൻ വികസിപ്പിക്കാനുള്ള സാധ്യതയിലേക്ക് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications