കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 37600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 38160 രൂപയായിരുന്നു ഇന്നലത്തെ വില. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
കഴിഞ്ഞ സെഷനിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്ന് സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ വില 10 ഗ്രാമിന് 0.14 ശതമാനം ഉയർന്ന് 50,544 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.9 ശതമാനം ഉയർന്ന് കിലോയ്ക്ക് 61,867 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 2.4 ശതമാനം അഥവാ 1,200 രൂപ ഇടിഞ്ഞിരുന്നു. ആഗോള നിരക്കിൽ ഒറ്റരാത്രികൊണ്ട് ഇടിവുണ്ടായതിനെ തുടർന്ന് വെള്ളി വില 9.3 ശതമാനം അഥവാ 6,300 രൂപ ഇടിഞ്ഞു.
ആഗോള വിപണി വില
ആഗോള വിപണിയിൽ സ്വർണ വില 3 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം ഇന്ന് 0.3 ശതമാനം ഉയർന്ന് 1,918.20 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,882.70 ഡോളറായി കുറഞ്ഞിരുന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി ഇന്ന് ഔൺസിന് 1.1 ശതമാനം ഉയർന്ന് 25 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 886.20 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,285.44 ഡോളറിലും എത്തി.
സുരക്ഷിത നിക്ഷേപം
യൂറോപ്പിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ചതും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളാണ് ഇന്ന് സ്വർണത്തെ പിന്തുണച്ചതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഡോളർ സൂചികയും ഇടിഞ്ഞു. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ പലപ്പോഴും സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കുന്ന സ്വർണം ഈ വർഷം ഏകദേശം 26% ഉയർന്നു.
സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- യുഎസ്-ചൈന പിരിമുറുക്കങ്ങൾ
- ബ്രെക്സിറ്റ് ചർച്ചകൾ
- യുഎസ് ഉത്തേജന നടപടികൾ
- യൂറോപ്പിലെ രണ്ടാം ഘട്ട കൊറോണ വ്യാപനം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
