കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 37680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില കുത്തനെ ഉയരുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഇടിഞ്ഞു. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില പവന് 37120 രൂപയാണ്. ഒക്ടോബർ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ സ്വർണ വില
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.16 ശതമാനം ഉയർന്ന് 50,845 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.1 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,551 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 1.11 ശതമാനവും വെള്ളി വില 1.5 ശതമാനവും ഇടിഞ്ഞിരുന്നു. ആഗോള വിപണികളിൽ, സ്വർണ്ണ വിലയിൽ മാറ്റമില്ല.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ ഒരു ശതമാനത്തിൽ കൂടുതൽ ഇടിയതിനുശേഷം സ്‌പോട്ട് സ്വർണം വില ഇന്ന് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,905.65 ഡോളറിലെത്തി. പുതിയ കൊറോണ വൈറസ് ധനസഹായ പാക്കേജിനെക്കുറിച്ച് വൈറ്റ് ഹൌസുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഒരു കരാറിലെത്താമെന്നും യുഎസ് ഹൌസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.8 ശതമാനം ഇടിഞ്ഞ് 24.56 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 880.94 ഡോളറിലെത്തി.
ഡോളർ സൂചിക
ഡോളർ സൂചിക ഇന്ന് 0.08 ശതമാനം ഉയർന്ന് 93.037 ൽ എത്തി. യുഎസ് ഉത്തേജകത്തെക്കുറിച്ച് വാർത്തകൾ ലഭിക്കുമ്പോഴെല്ലാം ഡോളർ കുറയുകയും അത് സ്വർണ്ണത്തിന് നേട്ടമാകുകയും ചെയ്യാറുണ്ട്. ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ (ഇടിഎഫ്) എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.1 ശതമാനം ഇടിഞ്ഞ് 40.8 ദശലക്ഷം ഔൺസായി. യുഎസിന്റെ ഉത്തേജനം, ബ്രെക്‌സിറ്റ് ചർച്ചകൾ, വൈറസ് വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങളാണ് നിലവിൽ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications