ആഭരണപ്രേമികളുടെ ഹൃദയം തകർത്ത വർഷമാണ് 2025. സ്വർണവില റോക്കറ്റ് പോലെ കത്തിക്കയറിയ വർഷം. 50 ശതമാനത്തിന് മുകളിലാണ് 2025-ൽ സ്വർണവിലയിലുണ്ടായ വർദ്ധനവ്. പവന്‍റെ വില 1 ലക്ഷവും കടന്ന് മുന്നോട്ട് പോയി. ഇത്തിരി പൊന്ന് വാങ്ങാൻ കുടുംബം വിൽക്കേണ്ട അവസ്ഥയിലായിരുന്നു സാധാരണക്കാർ. ഭൂരിപക്ഷം ആളുകൾക്കും സ്വർണം എന്നത് സ്വപ്നമായി മാറിയ വർഷം. എന്നാൽ 2026-ന്‍റെ ആദ്യ ദിവസങ്ങളിൽ സ്വർണവില അൽപ്പം ആശ്വാസം നൽകുന്നുണ്ട്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില ചെറുതായി താഴേക്കിറഞ്ഞുന്നുണ്ട്.
ഇന്നത്തെ വില
99,880 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവില. എന്നാൽ ഇന്ന് വില ചെറുതായി താഴേക്ക് വീണു. 280 രൂപയാണ് പവന് കുറഞ്ഞത്. അതോടെ പവന്‍റെ വില 99,660 രൂപയും ഗ്രാമിന് 12,450 രൂപയുമാണ്. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,582 രൂപയും പവന് 108,656 രൂപയുമാണ് വില. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,187 രൂപയും ഗ്രാമിന് 81,496 രൂപയുമാണ് വില.
കുറവിന് കാരണം
രാജ്യാന്തര സ്വർണവില താഴേക്ക് വീണതാണ് പ്രാദേശിക വിപണിയിലും സ്വർണത്തെ താഴേക്ക് വീഴ്ത്തിയത്. സ്പോട്ട് സ്വർണ വില ഔൺസിന് 4332 ഡോളറാണ് വില. 4401 ഡോളർ വരെ എത്തിയ വില ഇന്നലെ വൈകുന്നേരത്തോടെയാണ് ഇടിഞ്ഞത്. അതേസമയം വരും ദിവസങ്ങളിൽ വില വീണ്ടും താഴേക്ക് വീഴണേ എന്ന പ്രാർത്ഥനയിലാണ് ആഭരണപ്രേമികൾ.

ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങാൻ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും ഈടാക്കും. അതാണ് ആഭരണ വിലയിൽ മാറ്റം വരുന്നത്. സാധാരണയായി 3 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ജിഎസ്ടി 3 ശതമാനവും, ഹോൾമാർക്ക് ഫീസ് 53.10 രൂപയുമാണ് ഈടാക്കുന്നത്. ഈ നിരക്കുകൾക്കൊപ്പം 10 ശതമാനം പണിക്കൂലിയും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,200 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,100 രൂപയോളവും ചിലവഴിക്കേണ്ടി വരും.
2026-ൽ വില വീണ്ടും ഉയരുമോ..?
2026-ൽ സ്വർണ വില ഔൺസിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 19% വർദ്ധനവാണ്. യുഎസ് കമ്മി ചെലവ് വർദ്ധിക്കുന്നതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സാമ്പത്തിക നയങ്ങളും ഉൾപ്പെടെയുള്ള റാലിയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്ന് ബാങ്ക് പറഞ്ഞു. 2026 ൽ സ്വർണ്ണം 4,950 ഡോളറായി ഉയരുമെന്ന് ഡച്ച് ബാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 18% വരെ വർദ്ധനവ് സൂചിപ്പിക്കുന്നു.
ആഗോള സ്വർണവില ഔൺസിന് 4500 ഡോളറായാൽ കേരളത്തിൽ ഒരുപവന് ഏകദേശം 1,03,358 രൂപയായിരിക്കും വില. ഒരുഗ്രാം സ്വർണത്തിന് 13,000 രൂപ നൽകേണ്ടിവരും. അതേസമയം ഔൺസ് സ്വർണ്ണത്തിന് 5,000 ഡോളർ എന്ന നിരക്കിലെത്തിയാൽ ഒരു പവൻ സ്വർണ്ണത്തിന് 1,14,842 രൂപയും ഗ്രാമിന് 14,355 രൂപയുമായി ഉയരും. 4000 ഡോളറാണെങ്കിൽ പവൻ വില കേരളത്തിൽ 91,874 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്‍റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്‍റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്‍റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications